സ്പോർട്സ് ഡെസ്ക്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിലേക്ക്. ജംഷഡ്പൂരിനെതിരെ ഇന്ന് നടന്ന രണ്ടാം പാദം 1-1 സമനിലയില്‍ അവസാനിച്ചെങ്കിലും ഇരുപാദങ്ങളിലുമായി 2-1 എന്ന ഗോള്‍ നിലയില്‍ ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് കടന്നു. മത്സരത്തിന്റെ 18ാം മിനിറ്റില്‍ ലൂണ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ മികച്ച രണ്ട് അവസരങ്ങളാണ് ബാസ്റ്റേഴ്സിന് ലഭിച്ചിരുന്നത്. വാസ്കസിനും ഡയസിനുമായിരുന്നു അത് ലഭിച്ചത്.
രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിന് മുന്നില്‍ നിന്ന് അവസരം മുതലെടുത്ത് ജംഷ്ഡ്പൂര്‍ താരം പ്രണോയ് ഹാല്‍ദര്‍
സ്കോര്‍ ചെയ്യുകയായിരുന്നു. പക്ഷേ ആദ്യ പാദത്തിലെ ഒരു ഗോള്‍ മുന്‍തൂക്കത്തില്‍ ഒടുവില്‍ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു. ഐഎസ്എല്ലില്‍ ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലെത്തുന്നത്. അവസാനമായി ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത് 2016 ലാണ്. മാര്‍ച്ച് 20നാണ് ഫൈനല്‍.






More Stories
കുവൈറ്റിൽ കായിക പ്രവർത്തനങ്ങൾ ഇന്നു മുതൽ പുനരാരംഭിക്കുന്നു ; പരിശീലനത്തിന് കർശന നിയന്ത്രണങ്ങളോടെ അനുമതി
ബീച്ച് എഫ്സി മംഗഫ് ഫഹഹീൽ സുക്ക് സഭ മൈതാനിയിൽ സംഘടിപ്പിച്ച ബീച്ച് കപ്പ് 2025 സീസൺ 03 യിൽ We Marco and Marco Kuwait ചാമ്പ്യൻമാരായി.
കേരളൈറ്റ് എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ ലേഡീസ് ത്രോബോൾ ടൂർണമെന്റ്: കേരള ടസ്കേഴ്സിന് വിജയം