October 19, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു

അബ്ബാസിയ, ഒക്ടോബർ 17: ഇൻഫോക് ഹവല്ലി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു. ഒക്ടോബർ 17-ന് അബ്ബാസിയയിൽ നടന്ന റീജിയണൽ കമ്മിറ്റി യോഗത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

നിശ്ശബ്ദ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഇൻഫോക് ഹവല്ലി റീജിയൻ സെക്രട്ടറി റോസമ്മ അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. തുടർന്ന് റീജിയൻ കൺവീനർ ശ്രീജിത്ത് അധ്യക്ഷ പ്രസംഗവും യോഗത്തിന്റെ അജണ്ട അവതരണവും നിർവഹിച്ചു. ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ, സെക്രട്ടറി ജോബി ജോസഫ് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു.

ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം. ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ, സെക്രട്ടറി ജോബി ജോസഫ്, റീജിയൻ കൺവീനർ ശ്രീജിത്ത് എന്നിവർ ചേർന്ന് ടീമംഗങ്ങൾക്ക് ജേഴ്സികൾ കൈമാറി.

തുടർന്ന് വരാനിരിക്കുന്ന ടൂർണമെന്റിനെക്കുറിച്ച് അംഗങ്ങൾ ചർച്ച നടത്തി. മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനായി സ്ഥിരമായ പരിശീലനത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും പ്രാധാന്യം യോഗം ചർച്ച ചെയ്തു .

ഇൻഫോക് ഹവല്ലി റീജിയൻ ട്രഷറർ ശരത് ഇ.എസ്. യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

error: Content is protected !!