ബീച്ച് എഫ്സി മംഗഫ് ഫഹഹീൽ സുക്ക് സഭ മൈതാനിയിൽ സംഘടിപ്പിച്ച ബീച്ച് കപ്പ് 2025 സീസൺ 03 യിൽ We Marco and Marco Kuwait ചാമ്പ്യൻമാരായി.എഫ്സി മംഗഫ് ഫഹഹീൽ സുക്ക് സഭ മൈതാനിയിൽ സംഘടിപ്പിച്ച ബീച്ച് കപ്പ് 2025 സീസൺ 03 യിൽ We Marco and Marco Kuwait ചാമ്പ്യൻമാരായി. ഫൈനൽ മത്സരത്തിൽ ബീച്ച് എഫ്സി- A ടീമുമായി നടന്ന വാശിയേറിയ മത്സരം സമനിലയിൽ അവസാനിക്കുകയും പിന്നീട് പെനാൾട്ടിയിലൂടെ വിജയിയെ കണ്ടെത്തുകയും ചെയ്തു. റണ്ണർ അപ്പിന് ബീച്ച് എഫ്സി A ടീമും സെക്കൻ്റ് റണ്ണർ അപ്പിന് യുഎഫ്‌സി മംഗഫും അർഹരായി. ഫെയർ പ്ലേ
അവാർഡ് പവിഴം ജ്വല്ലറി മംഗഫിനും ലഭിച്ചു.
പവിഴം ജ്വല്ലറി മാനേജ്മെൻറ് പ്രതിനിധികളായ സജി& ഡോൺ, ഓർമ ജ്വല്ലറി പ്രതിനിധിയായ ഫ്രവീൺ, ഹന്നാസ് ബൗട്ടീഖ് ഉടമ അരുൺ ജെറിൽ ജോസഫ്, മസാല ദർബാർ restaurant ഉടമ ഷാജു ഹനീഫ, ഗോൾഡൺ ഗേറ്റ് ട്രാവൽസ് മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ ഉൾപ്പെടെയുള്ള മറ്റെല്ലാ സ്‌പോൺസർമാരും സന്നിഹിതരായിരുന്ന സമ്മാനദാന ചടങ്ങും മത്സരങ്ങളും കുവൈറ്റിലെ കാല്പന്തു കളിയെ സ്നേഹിക്കുന്ന എല്ലാവർക്കും കമനീയ വിരുന്നായിരുന്നു. ടൂർണമെൻ്റ് കമ്മിറ്റി അംഗം മുജീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ശിവശങ്കരൻ അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങിൽ ക്ലബ്ബ് മെമ്പർമാരായ ബിജു വെട്ടുകാട്, മൻസൂർ, ജാഫർ, അമൽ, സുധിന്, അനിത് ആൻ്റണി, ജിബു മലയിൽ, ജൈജു, ശിഹാബ്, ആഷിക് എന്നിവർ ആശംസ അറിയിച്ചു. ടൂർണമെൻ്റ് കമ്മിറ്റി അംഗം ജിജിത് നന്ദിയും പറഞ്ഞു.
ജീവ്സ് എറിഞ്ചേരി















More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി