കുവൈറ്റ് സിറ്റി: വൈ. എം. സി. എ (YMCA) കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് മത്സരം കുവൈത്ത് സിറ്റിയിലെ എൻ.ഇ.സി.കെ (NECK) കോമ്പൗണ്ടിൽ സ്ഥിതിചെയ്യുന്ന ലൈറ്റ്ഹൗസ് ചർച്ചിൽ വെച്ച് അത്യന്തം ആവേശപൂർവ്വം നടന്നു. കുവൈത്തിലെ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് 16 ടീമുകളാണ് ഇത്തവണ മത്സരത്തിൽ മാറ്റുരച്ചത്.
സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച് വികാരി റവ. ബിനു എബ്രഹാം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് വികാരി റവ. റീജൻ ബേബി പ്രാരംഭ പ്രാർത്ഥന നടത്തി. റവ. ഫാ. ബിബിൻ ജോർജ് തോമസും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. YMCA പ്രസിഡന്റ് മാത്യൂസ് മാമ്മൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി മനോജ് പരിമണം സ്വാഗതം ആശംസിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ പി. എ. ജോൺ, വൈസ് പ്രസിഡന്റ് ഡോ. നവീൻ ജോർജ് തോമസ്, അക്കൗണ്ടന്റ് അജേഷ് തോമസ്, ജോയിന്റ് സെക്രട്ടറി അജിത് തോമസ് കണ്ണൻപാറ എന്നിവർ ആശംസകൾ നേർന്നു. ട്രസ്റ്റി മാത്യു കോശി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

വിവിധ ഘട്ടങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തിൽ കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് ഒന്നാം സ്ഥാനം നേടി മറിയം എവർ റോളിംഗ് ട്രോഫി സ്വന്തമാക്കി. സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി ഡോ. സണ്ണി ആൻഡ്രൂസ് എവർ റോളിംഗ് ട്രോഫിക്കും, ബ്രദറൻ ബിലീവേഴ്സ് അസംബ്ലി കുവൈത്ത് ടീം മൂന്നാം സ്ഥാനം നേടി മാത്യു ഈപ്പൻ ആൻഡ് ഫാമിലി എവർ റോളിംഗ് ട്രോഫിക്കും അർഹരായി. ലൈറ്റ്ഹൗസ് ചർച്ചിന്റെ സീനിയർ പാസ്റ്റർ പാസ്റ്റർ ജെറാൾഡ് ഗോൾബെക്കും വിവിധ സഭകളിലെ വികാരിമാരും ചേർന്ന് വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
മിസ് ലിനു എബ്രഹാം ക്വിസ് മാസ്റ്ററായി മത്സരം നിയന്ത്രിച്ചു. ഡോ. സണ്ണി ആൻഡ്രൂസ്, സൂസൻ ജോർജ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. സാങ്കേതിക വിഭാഗത്തിന്റെ ഏകോപനം റെനി കെ. ജോൺ, ഷിജു മാത്യു, ജോബി ഫിലിപ്പ് മാത്യു എന്നിവർ നിർവഹിച്ചപ്പോൾ, ഓൺലൈൻ ക്വിസിന് മോൻസി വർഗീസും സുധാ മാത്യുവും നേതൃത്വം നൽകി. ജോവാന ആൻ മനോജ് പരിപാടിയുടെ അവതാരകയായി. എ. ഐ. കുര്യൻ, മനോജ് മാത്യു എന്നിവർ കൺവീനർമാരായും, ജോയൽ മാത്യു മാമ്മൻ കോർഡിനേറ്ററായും പ്രവർത്തിച്ചു.
ബിനോയ് ജോസഫ്, ഡോ. ജോൺ തോമസ് കെ., മാത്തൻ പടച്ചിറയിൽ, അനിൽ എബ്രഹാം, ജോമി തോമസ്, റെൻജി ജോൺ, സന്തോഷ് എം. ഫിലിപ്പ്, സുനിൽ ജോസഫ്, ടിങ്കു മാത്യു കുരുവിള, കെ. എം. ജോർജ്, ബിജു എം. വർഗീസ്, ജോമി തോമസ്, ബിനു സാറമ്മ മാത്യൂസ്, മറിയാമ്മ ജോൺ, ഷീല കുര്യൻ, സിനി തോമസ് എന്നിവരടങ്ങിയ വിപുലമായ സമിതിയാണ് മൂല്യനിർണയത്തിന് നേതൃത്വം നൽകിയത്. കുവൈത്തിലെ വിവിധ സഭകളെ ഏകോപിപ്പിച്ചുകൊണ്ട് ബൈബിൾ പഠനത്തിന്റെയും ക്രൈസ്തവ സൗഹൃദത്തിന്റെയും എക്യുമെനിക്കൽ ഐക്യത്തിന്റെയും മഹത്തായ സന്ദേശം പകർന്നുനൽകിയ അനുഗ്രഹീത കൂട്ടായ്മയായി ബൈബിൾ ക്വിസ് മാറി.





More Stories
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;
മന്ത്രാലയത്തിലെ ഔദ്യോഗിക വാഹനങ്ങളിലെ ഗതാഗത നിയമലംഘനം : ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാൻ നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ; സിവിൽ ഐഡിയുമായി ബന്ധിപ്പിക്കും