കുവൈറ്റ് സിറ്റി: പ്രവാസി യുവാക്കൾക്ക് ആവേശത്തിന്റെ ഷൂട്ട് ഔട്ട് വിരുന്നൊരുക്കി കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച ‘കിക്ക് 2026’ പെനാൽറ്റി ഷൂട്ട് ഔട്ട് ചലഞ്ച് വൻ വിജയമായി. ഇഖ്‌റ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ടർഫ് ഗ്രൗണ്ടിൽ നടന്ന ആവേശപ്പോരാട്ടം കാണാൻ പൊള്ളുന്ന ചൂടിനെ വകവെക്കാതെ ഒട്ടനവധി ഫുട്ബോൾ പ്രേമികളാണ് തടിച്ചുകൂടിയത്.
ദേശീയ താരം അലി ഹസൻ അൽ ഖാലിദി ഉദ്ഘാടനം ചെയ്തു
കുവൈറ്റ് ഫുട്ബോൾ ദേശീയ താരവും അൽ നാസർ ഫുട്ബോൾ ക്ലബ് അംഗവുമായ അലി ഹസൻ അൽ ഖാലിദി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. അൽ നാസർ ക്ലബ് താരം യൂസഫ് മുഹമ്മദ്, ഹെയ്‌സ്‌കോ കമ്പനി പ്രൊജക്റ്റ് എഞ്ചിനീയർ അബ്ദുൾറഹ്മാൻ അൽഷാലെഹ്, അൽ മുസൈനി എക്സ്ചേഞ്ച് ഇന്ത്യൻ കോറിഡോർ ബിസിനസ് ഇൻചാർജ് റോബർട്ട് വിൽസൺ , മാർക്കറ്റിംഗ് സൂപ്പർവൈസർ ശിവനാഥൻ മാധവൻ ,ഫരീജ് റെസ്റ്റോറന്റ് ഗ്രൂപ്പ് മാനേജർ ഫയാസ് പടിക്കൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ ബേബി അൻവിക വിഷ്ണു മുഖ്യാതിഥിക്ക് ബൊക്ക നൽകി സ്വീകരിച്ചു. കേരള അസോസിയേഷൻ കുവൈറ്റ് ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ മുഖ്യാഥിതി ആയ അലി ഹസൻ അൽ ഖാലിദിക്കു മൊമെന്റോ നൽകി ആദരിച്ചു.
കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും കിക്ക് 2026 സംഘാടക സമിതി ജോയിന്റ് കൺവീനറുമായ പ്രഫിൻ ദാസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
ആവേശം നിറഞ്ഞ ഫൈനൽ:ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ -ഫോക് കുവൈറ്റിന് കിരീടം
ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗങ്ങളിലായി മാറ്റുരച്ച കുവൈറ്റിലെ 38 കരുത്തരായ ടീമുകളിൽ നിന്നാണ് ഫ്രണ്ട്സ് ഓഫ് കണ്ണൂരും (ഫോക്) ചെന്നൈ എഫ്‌സിയും ഫൈനലിൽ എത്തിയത്. ഫുട്ബോൾ പ്രേമികളെ ആവേശത്തിന്റെ മുനമ്പിൽ നിർത്തിയ ഫൈനൽ പോരാട്ടത്തിൽ ചെന്നൈ എഫ്‌സിയെ പരാജയപ്പെടുത്തി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) വിജയകിരീടം ചൂടി.
സമ്മാനദാനം
വിന്നേഴ്‌സിനുള്ള അൽ മുസൈനി എക്സ്ചേഞ്ച് സ്പോൺസർ ചെയ്ത 75 ദിനാറും ട്രോഫിയും കേരള അസോസിയേഷൻ ജനറൽ കോഓർഡിനേറ്റർ ശ്രീംലാൽ മുരളി, അൽ മുസൈനി എക്സ്ചേഞ്ച് ബിസിനസ് ഹെഡ് റോബർട്ട് എന്നിവർ ചേർന്ന് ജേതാക്കളായ ഫോക് കുവൈറ്റിന് നൽകി.
Q8IAS സ്പോൺസർ ചെയ്ത 50 ദിനാറും ട്രോഫിയും കിക്ക് 2026 കൺവീനർ മുജീബ് മുഹമ്മദ്, കേരള അസോസിയേഷൻ ട്രഷറർ അനിൽ കെ.ജി എന്നിവർ ചേർന്ന് റണ്ണേഴ്‌സ് അപ്പായ ചെന്നൈ എഫ്‌സിക്ക് സമ്മാനിച്ചു. ചെന്നൈ എഫ്‌സിയുടെ ലിജോ ജോയി മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് കൺവീനർ പ്രഫിൻ ദാസ് മികച്ച ഗോൾകീപ്പർക്കുള്ള ട്രോഫി കൈമാറി.
ഫൈനൽ മത്സരത്തിലെ വ്യക്തിഗത ട്രോഫികൾ വൈസ് പ്രസിഡന്റ് മഞ്ജു മോഹനൻ, ജോയിന്റ് സെക്രട്ടറി അമൃത് സെൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് വലൂപ്പറമ്പിൽ, മണിക്കുട്ടൻ എടക്കാട്ട്, ബിനുകുമാർ, സലിൽ മുഹമ്മദ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. വിന്നേഴ്സ് ആൻഡ് റന്നേഴ്സ് ക്യാപ്റ്റൻ മാർക്കുള്ള സോയ പെർഫ്യൂംസ് നൽകിയ ഗിഫ്റ്റ് കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ, എക്സിക്യൂട്ടീവ് അംഗം ബൈജു തോമസ് എന്നിവർ കൈമാറി. ടൂർണമെന്റോടനുബന്ധിച്ച് നടത്തിയ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലെ വിജയിക്കുള്ള സമ്മാനം എക്സിക്യൂട്ടീവ് അംഗം സ്റ്റെല്ലസ് ജോസഫ് നിർവഹിച്ചു. കിക്ക് 2026 സംഘാടകസമിതി കൺവീനർ മുജീബ് മുഹമ്മദ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല