തിരുവനന്തപുരം:
കേരള നഴ്സസ് ആന്റ് മിഡ്‌വൈവ്സ് കൗൺസിലിന്റെ 2025 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, വലിയ തോതിൽ ക്രമക്കേടുകളും, വ്യാജ ബാലറ്റുകളുടെ നിർമ്മാണവും, തിരഞ്ഞെടുപ്പ് നടപടികളിൽ ലോപങ്ങളും കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്ന് വിശ്വാസം പൂർണമായും നഷ്ടമായതായി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (TNAI) കേരള ഘടകം വ്യക്തമാക്കി.പാർട്ട് എ വിഭാഗത്തിൽ ഏതാണ്ട് 35% വ്യാജ ബാലറ്റുകളും, പാർട്ട് ബി വിഭാഗത്തിൽ 57% ശതമാനം വ്യാജ ബാലറ്റുകളുമാണ് കണ്ടെത്തിയത് എന്നാണ് പ്രാഥമികമായി വരുന്ന വിവരം. സൂക്ഷ്മ പരിശോധനയിൽ ഇത് വീണ്ടും 10 മുതൽ 20% വരെ കൂടാനുള്ള സാധ്യത ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്
വ്യാജ ബാലറ്റുകൾ, പലയിടങ്ങളിലും ഒരേ പേരിൽ ഒന്നിലധികം ബാലറ്റുകൾ പതിച്ചതായി കണ്ടെത്തിയതും, രജിസ്റ്റർ ചെയ്തവരല്ലാത്തവർക്കും വോട്ടു ചെയ്യാനുള്ള അവസരം നൽകിയതുമാണ് പ്രധാനമായും ആരോപിക്കപ്പെടുന്നത്. ഈ കേസുകളിൽ പ്രാഥമികമായി തെളിവുകൾ ലഭിച്ചിട്ടുള്ളതിനാൽ, കൂടുതൽ അഴിമതിയും തട്ടിപ്പും നടന്നിട്ടുണ്ടാകാം എന്നതിനുള്ള ശക്തമായ സൂചനയാണ് നിലവിലെ കണ്ടെത്തലുകൾ.
ഈ സാഹചര്യത്തിൽ,
? നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇലക്ഷൻ നടപടിക്രമങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കുക
? ലഭിച്ചിരിക്കുന്ന എല്ലാ ബാലറ്റുകളും ബന്ധപ്പെട്ട രേഖകളും തള്ളിക്കളയാതെ സുരക്ഷിതമായി സംരക്ഷിക്കുക
? തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യാവസ്ഥ സ്ഥിരീകരിക്കുന്നതിന് ഒരു സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിക്കാൻ TNAI ആവശ്യപ്പെടുന്നു.
ഇത് സംബന്ധിച്ച് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന ഘടകം റിട്ടേർണിംഗ് ഓഫീസർക്കും, കേരള നഴ്സിംഗ് കൗൺസിലിൻറെ രജിസ്ട്രാർക്കും ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.
“നഴ്സിംഗ് സമുദായത്തിന്റെ വിശ്വാസം തകർക്കുന്ന വിധത്തിലുള്ള ഇലക്ഷൻ ക്രമക്കേടുകൾ ഒരു പക്ഷേ ഭരണഘടനാത്മക കുറ്റകൃത്യങ്ങളാണ്. അതിനാൽ ഈ വിഷയത്തിൽ നിയമപരമായ ശക്തമായ ഇടപെടലുകൾ TNAI കൈക്കൊള്ളുമെന്നും, നിയമവഴികൾ തേടി നീതിപൂർവമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും സംഘടന വ്യക്തമാക്കി.





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.