July 22, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.

കുവൈറ്റ്‌ : സെന്റ്‌ തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 എന്ന പേരിൽ നടത്തുന്ന ഓണാഘോഷത്തിന്റെ ഓണസദ്യയുടെ കൂപ്പണിന്റെ പ്രകാശന കർമ്മം തിരുവോണപ്പുലരി ജനറൽ കൺവീനർ റോബിൻ ഡാനിയേൽ മാത്യുവിൽ നിന്ന് ഏറ്റുവാങ്ങി പഴയപള്ളി വികാരി റവ.ഫാ. കെ. ഐ. വർഗ്ഗീസും, റവ.ഫാ ജോമോൻ ചെറിയാൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ആദ്യവില്പനയുടെ ഉദ്ഘാടനം ഫുഡ്‌ കൂപ്പൺ കൺവീനർ ബിജു കെ. സി ഇടവക ട്രസ്റ്റീ റോയി വർഗ്ഗീസിന് നല്കി നിർവഹിച്ചു.

സെൻ്റ് പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക ആക്ടിംഗ് സെക്രട്ടറി മനോജ്‌ സി തങ്കച്ചൻ, മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗം പോൾ വർഗ്ഗീസ് പഴപള്ളി യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ബിബിൻ കുറ്റികണ്ടത്തിൽ, സെക്രട്ടറി ജിഞ്ചു വർഗ്ഗീസ് ജേക്കബ്, ട്രഷറർ റോണി ജോൺ, ജോയിന്റ് സെക്രട്ടറിമാരായ അനിത മേരി തോമസ്, റോഷൻ സാം മാത്യു തിരുവോണപ്പുലരി കൺവീനർമാർ, കോ- കൺവീനർമാർ, കമ്മറ്റി അംഗങ്ങൾ യുവജനപ്രസ്ഥാനം മാനേജിങ് കമ്മറ്റി കോർഡിനേറ്റർ ഡിമിലോ തോമസ് എന്നിവർ സന്നിധരായിരുന്നു.

error: Content is protected !!