കുവൈറ്റ് : സന്ദർശകരെ സ്വീകരിക്കുന്നത് കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിനും ട്രാഫിക് സംബന്ധമായ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുതിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള ഡിപ്പാർട്ട്‌മെന്റുകൾക്കും ഈ പുതിയ സമയക്രമം ബാധകമായിരിക്കും. ടെക്നിക്കൽ വെഹിക്കിൾ ഇൻസ്പെക്ഷൻ (വാഹനങ്ങളുടെ സാങ്കേതിക പരിശോധന), ഡ്രൈവിംഗ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ്, വെഹിക്കിൾ രജിസ്ട്രേഷൻ, ട്രാഫിക് നിയമലംഘന വിഭാഗം (വയലേഷൻസ് ഡിപ്പാർട്ട്‌മെന്റ്) എന്നിവയുൾപ്പെടെയുള്ള പ്രധാന സേവനങ്ങളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ പ്രഖ്യാപനമനുസരിച്ച്, വെഹിക്കിൾ ടെക്നിക്കൽ ഇൻസ്പെക്ഷൻ, ഡ്രൈവിംഗ് ടെസ്റ്റ് വിഭാഗങ്ങൾ രണ്ട് ഷിഫ്റ്റുകളായാണ് പ്രവർത്തിക്കുക.
ഇതിൽ രാവിലത്തെ ഷിഫ്റ്റ് 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും,
വൈകുന്നേരത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6:00 വരെയുമായിരിക്കും.
അതേസമയം, ഡ്രൈവിംഗ് ലൈസൻസ്, വെഹിക്കിൾ രജിസ്ട്രേഷൻ, ട്രാഫിക് വയലേഷൻസ് ഡിപ്പാർട്ട്‌മെന്റുകൾ എന്നിവയുടെ
രാവിലത്തെ ഷിഫ്റ്റ് 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും,
വൈകുന്നേരത്തെ ഷിഫ്റ്റ് 5:00 മുതൽ രാത്രി 9:30 വരെയുമായിരിക്കും പ്രവർത്തിക്കുക.
സേവനങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ നിശ്ചിത സമയത്തിന് മുൻപായി സന്ദർശകർ ഓഫീസുകളിൽ എത്തിച്ചേരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ടെക്നിക്കൽ ഇൻസ്പെക്ഷൻ, ഡ്രൈവിംഗ് ടെസ്റ്റ് വിഭാഗങ്ങളുടെ വൈകുന്നേരത്തെ സമയവും മറ്റ് ട്രാഫിക് സേവന ഡിപ്പാർട്ട്‌മെന്റുകളുടെ വൈകുന്നേരത്തെ സമയവും തമ്മിൽ വ്യത്യാസമുണ്ടെന്ന കാര്യം പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ