നാട്ടിൽ തിരിച്ച് വന്ന പ്രവാസികൾക്ക് ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി എടുത്തുകളയണമെന്ന് കുവൈറ്റ് കെഎംസിസി മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോഴിക്കോട് ബാഫഖി യൂത്ത് സെൻ്ററിൽ നടന്ന സംഗമത്തിൽ കുവൈറ്റ് കെഎംസിസി മുൻ പ്രസിഡൻ്റ് റഫീഖ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു.
ദീർഘകാലം വിദേശത്ത് കഠിനാദ്ധ്വാനം ചെയ്തവരായ നിരവധിപേർ തിരിച്ച് നാട്ടിലെത്തിയപ്പോൾ വലിയ ദാരിദ്ര്യത്തിൽ കഴിയുന്നുണ്ട്.
മരുന്ന് വാങ്ങാൻ പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിൽ കഴിയുന്നവരും ഉണ്ട്.
ഇങ്ങനെ പ്രയാസപ്പെടുന്നവർക്ക് സർക്കാരിൽ നിന്നും ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നത് സാമാന്യമായ നീതി മാത്രമാണ്.
ക്ഷേമനിധി വഴി ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ തിരിച്ച് വന്ന എല്ലാ പ്രവാസികൾക്കും ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദീർഘകാലം കുവൈറ്റിൽ കെഎംസിസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.
കുവൈറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ ഹാരിസ് വള്ളിയോത്ത് ഉദ്ഘാടനം ചെയ്തു.
ഫാത്തില തഹ്‌ലിയ, ഷരീഫ് സാഗർ,
കുവൈറ്റ് കെഎംസിസി മുൻ ജന.സെക്രെട്ടറി സലാം വളാഞ്ചേരി,
മുൻ ഭാരവാഹികളായ എ കെ മുഹമ്മദ്, സാലിഹ് ബാത്ത, അസീസ് ഫറോക്ക്, പി എം എ അസീസ് കാഞ്ഞങ്ങാട്, ബഷീർ മേലടി, സഫറുള്ള കോഴിക്കോട് എന്നിവർ സംസാരിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല