May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

യാത്ര

മോഹൻ ജോളി വർഗീസ്

ഒരിക്കൽ ഒരു പ്രവാസി നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകുകയായിരുന്നു, എയർപോർട്ടിൽ ചെക്കിങ് ചെയ്തുകൊണ്ടിരിക്കുമ്പോൾ അയാളുടെ തൊട്ടു പുറകിൽ ഒരു പ്രായമുള്ള സ്ത്രീ വന്ന് നിന്നു. അവർ ആദ്യമായി ഗൾഫിലേക്ക് പോവുകയാണ്. താൻ ആദ്യമായിട്ടാണ് ഇതുപോലൊരു സ്ഥലത്ത് എന്നും ഇവിടുത്തെ കാര്യങ്ങൾ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല എന്ന് ആ സ്ത്രീ അയാളോട് പറഞ്ഞു. കഴിയുമെങ്കിൽ എന്നെ ഒന്ന് സഹായിക്കുമോ എന്ന് ഒരു അഭ്യർത്ഥനയും അവർ മുന്നോട്ടുവച്ചു. അതിനെന്താ അയാൾ പോകേണ്ടുന്ന സ്ഥലത്തേക്ക് തന്നെയാണ് ആ സ്ത്രീയും വരുന്നതുകൊണ്ട് അയാൾ അവരെയും കൂടെ കൂട്ടാം എന്ന് തീരുമാനിച്ചു.

ബോർഡിങ് ടൈമിലും ഇമിഗ്രേഷൻ ടൈമിലും ചെക്കിങ്ങിലും എല്ലാം അവരെ അയാൾ സഹായിച്ചു. ഒരു ചായ കുടിക്കാൻ വരുന്നോ എന്ന് ചോദിച്ചപ്പോൾ അതിനെന്താ ഒരു ചായ കുടിച്ചേക്കാം എന്നായി, കൂട്ടത്തിൽ അല്പം ഭക്ഷണം കൂടെ അയാളുടെ കൂടെ അവർ ഇരുന്ന് കഴിച്ചു. ഫ്ലൈറ്റിൽ കയറിയപ്പോൾ സീറ്റ്‌ രണ്ടും രണ്ട് സ്ഥലത്താണ് അയാൾ ഫ്ലൈറ്റിലെ പൈലറ്റിനോട് അനുവാദം മേടിച്ച് ആ സ്ത്രീയെ കൂടെ ബിസിനസ് ക്ലാസ്സിലേക്ക് ഇരുത്തി. അവർ വളരെ ഹാപ്പിയാണ്,വളരെ സന്തോഷത്തോടെ അവർ അവിടുത്തെ എല്ലാ കാര്യങ്ങളും കണ്ട് രസിച്ച് യാത്ര തുടർന്നു. തന്റെ മകൻ ഗൾഫിലാണെന്നും അവന്റെ അടുത്തേക്ക് ഒരു മാസത്തേക്ക് താമസിക്കാൻ പോകുകയാണ് എന്നും അവർ യാത്രക്കിടയിൽ ഇയാളോട് പറഞ്ഞു. മകനെന്തോ വലിയ ബിൽഡിംഗ് പണിയുന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്ന് വളരെയധികം സന്തോഷത്തോടെയാണ് ആ സ്ത്രീ സംസാരിച്ചത്. വിമാനം കേറി യാത്ര ചെയ്യണം എന്നുള്ളത് തന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണെന്നും മകൻ വളരെയധികം കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത് എന്നും അവൻ പലപ്പോഴായി സ്വരൂപിച്ച പൈസ വെച്ചാണ് ഇപ്പോൾ പോകുന്നത് എന്നൊക്കെ അവർ യാത്രക്കിടയിൽ സംസാരിച്ചു. സാധാരണ ഫ്ലൈറ്റിൽ കയറിയാൽ ഉറക്കം പിടിക്കുന്ന അദ്ദേഹം ഇവരുടെ സംസാരം കാരണം ഉറങ്ങിയില്ല എന്നാൽ അത് അയാൾക്ക് ഒരു ക്ഷീണവും ആക്കിയില്ല .

അങ്ങനെ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ അവർ ചെല്ലണ്ട സ്ഥലത്ത് ചെന്നു. അവിടെയും അവർക്ക് വേണ്ട എല്ലാവിധമായ സഹായങ്ങളും ആ മനുഷ്യൻ ചെയ്തു കൊടുത്തു. ലഗേജ് എല്ലാം സ്വീകരിച്ച് പുറത്തേക്കു വന്നപ്പോൾ അമ്മയെ സ്വീകരിക്കാൻ ഓടിവന്ന മകനെ കണ്ട് ഈ മനുഷ്യൻ ഞെട്ടിപ്പോയി. തന്റെ ഓഫീസിൽ വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് അയാൾ. അദ്ദേഹത്തിനുള്ള നന്ദിയൊക്കെ പറഞ്ഞശേഷം അവർ വീട്ടിലേക്ക് യാത്രയായി.

അടുത്തദിവസം ഓഫീസിലേക്ക് വന്ന അദ്ദേഹം ആ മകനെ വിളിച്ച് അമ്മയുടെ കാര്യങ്ങൾ തിരക്കി. അപ്പോൾ അ മകൻ പറഞ്ഞു അച്ഛൻ മരിച്ച ശേഷം അമ്മ എങ്ങോട്ടും പുറത്തേക്കു പോയിട്ടില്ല,അമ്മയുടെ വളരെ ആഗ്രഹമായിരുന്നു ഒരിക്കൽ എങ്കിലും വിമാനത്തിൽ കയറുക എന്നുള്ളത്.ഞാൻ മൂന്ന് വർഷമായി സ്വരൂപിച്ചുവെച്ച പൈസയാണ് ഇപ്പോൾ വിമാന ചെലവിനും മറ്റ് ആവശ്യങ്ങൾക്കും ആയി എടുത്തത്, അല്ലെങ്കിൽ ഉപയോഗിക്കുന്നത് എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി ഒപ്പം അല്പം കുറ്റബോധവും.കാരണം താൻ ഇത്രയും വലിയ ജോലിയിൽ ഇരുന്നിട്ടും, ഭാര്യയുടെ പ്രസവ സമയത്ത് അല്ലാത്ത മാതാപിതാക്കളെ ഗൾഫിൽ ഒന്ന് കൊണ്ട് വരുകയോ അവരെ അവിടെ ഉള്ളതൊക്കെ ഒന്ന് കാണിക്കാൻ ശ്രമിക്കുയോ ചെയ്തിട്ടില്ല എന്ന് ഓർത്ത് …