May 9, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

Secure-ity

ജീന ഷൈജു

സെക്യൂർ ചെയ്യുന്നതാരോ അയാൾ ആവുലോ സെക്യൂരിറ്റി …അതിപ്പോ എന്താണ് ഇത്ര പറയാൻ ..കൊടും ചൂടിലും തങ്ങളിൽ ഏല്പിച്ചിരിക്കുന്ന സ്ഥാപക ജംഗമ വസ്തുക്കൾ സൂക്ഷിക്കുന്ന യൂണിഫോം ധരിച്ച സെക്യൂരിറ്റികളെ ഞാനും നിങ്ങളും കണ്ടിട്ടുണ്ടാവാം ..അതൊന്നും അല്ല ഇപ്പോൾ ഇവിടുത്തെ വിഷയം ..

നമ്മളും പലപ്പോഴും കാവൽക്കാർ ആകാറുണ്ട് …”മറ്റുള്ളവരുടെ ജീവിതത്തിന്റെ …”
അയലത്തെ വീട്ടിൽ ആരാണ് വന്നു പോകുന്നത് ? അവർ ആ പരീക്ഷയിൽ പാസായിക്കാണുമോ ?അപ്പുറത്തെ കൊച്ചിന്റെ കല്യാണം നടക്കുമോ ? അവൾ ഗര്ഭിണിയെങ്ങാനും ആയിരിക്കുമോ ? ഒരു വിധത്തിൽ പറഞ്ഞാൽ നമ്മളിൽ ചിലർക്കെങ്കിലും എന്താ ഉത്തരവാദിത്തം ? നാട്ടുകാരുടെ കാര്യ്ങ്ങളിൽ ?

അയലത്തെ വീട്ടിൽ ആരും വന്നു പൊക്കോട്ടെ …അവർ പരീക്ഷ പാസാകട്ടെന്നു …കൊച്ചിന്റെ കല്യാണം നടന്നു അതിനൊരു ജീവിതം ഉണ്ടായിക്കോട്ടെ …കല്യാണം കഴിഞ്ഞാൽ ഗര്ഭിണിയാകും …അതിൽ ഇപ്പൊ എന്താ ഇത്ര ചിന്തിക്കാൻ …എനിക്ക് തോന്നുന്നു , ഞാനുൾപ്പെടുന്ന മലയാളിക്ക് മാത്രം കിട്ടിയേക്കുന്ന ഒരു കഴിവാണിത് “to scan others “-

ഒന്ന് ചിന്തിച്ചാൽ എന്താണ് അതിന്റെ ആവശ്യം ..നമ്മളെ മാനസികമായോ , ശാരീരികമായോ ബാധിക്കുന്ന ഒരു വസ്തുത അല്ലെങ്കിൽ അതിൽ എന്തിനു ഉൾപ്പെടണം …കടന്നു പോകുന്നവർ പൊക്കോട്ടെ ..
.”stay focus on us than others “- അതല്ലേ വേണ്ടിയത് .

“കാവൽക്കാർ ആകാം “-
“ഒരാളുടെ സന്തോഷത്തിനു “
“ഒരാളുടെ നന്മക്ക് “
“ഒരാളുടെ ചിരി മായാതിരിക്കാൻ “
അതിലുപരി …
“നമ്മുടെ തന്നെ “- കാരണം
” നീ വിതക്കുന്നതെന്തോ …അതെ നീ കൊയ്യൂ …”