May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

Errin’s law

ജീന ഷൈജു

“The goal of my life is to give a voice to the voiceless and put these predators out of business “ – Errin Marryn

കേരളത്തിലെ എല്ലാ CBSCE, State സിലബസിൽ ലും ബാല പീഡയെ കുറിച്ച് prevention-orientation programme വരുന്നു . അതിനായി Errin’s law വരെ വേണമെങ്കിൽ ഉപയോഗിക്കാം എന്ന് കേരളാ ഹൈക്കോടതിയുടെ ഉത്തരവ് .

എന്താണ് Erin’s law ???

ആറാം വയസ്സിൽ തന്റെ സുഹൃത്തിന്റെ വീട്ടിൽ ഉറങ്ങിയതിന്റെ പേരിൽ സുഹൃത്തിന്റെ ഒരു ബന്ധുവിനാൽ പീഡനത്തിനിരയായ ഒരു പെൺകുട്ടി.പുറത്തു പറയാനുള്ള ധൈര്യം കാണിച്ചാൽ നിന്നെ ഞാൻ വെച്ചേക്കില്ല എന്ന ഭീഷണിയുടെ പേരിൽ അവൾ ആ സങ്കടം ആരെയും അറിയിച്ചില്ല .പക്ഷെ ആൾക്കൂട്ടത്തിൽ തനിയെ എന്ന പോലെയുള്ള സ്കൂളിലെ അവളുടെ ഒറ്റപ്പെടലും ,ശ്രദ്ധയില്ലായ്മയും ഒക്കെ അവളുടെ മാതാപിതാക്കളുടെ വേർപിരിയൽ അവളിൽ ഉണ്ടാക്കിയ ക്ഷതം മൂലമാണെന്ന് പലരും തെറ്റിദ്ധരിച്ചു ….അങ്ങനെ ഇരിക്കെ ആണ് അവർ താമസം മാറി സിറ്റിയിലേക്ക് വന്നത് ,പക്ഷെ വീണ്ടും അവളെ കാത്തിരുന്നത് അതി ക്രൂരനായ കഴുകന്മാർ ആയിരുന്നു .

ഇത്തവണ പ്രതി …അവൾ സഹോദരനായി കണ്ടിരുന്ന ചെറുപ്പക്കാരനായ ഒരടുത്ത ബന്ധു .അവളുടെ 11 ആം വയസ്സിൽ അമ്മ ജോലി കഴിഞ്ഞു എത്തുന്നതിനു മുന്നേ, തന്റെ സഹോദരങ്ങളെ നോക്കിയിരുന്ന അവളുടെ അടുത്ത് ആ ചെറുപ്പക്കാരൻ എത്തിയിരുന്നു .ആദ്യം ഒളിഞ്ഞും ,മറഞ്ഞും ആയിരുന്നെങ്കിൽ പിന്നെപിന്നെ വലിയ പാർട്ടികൾ നടക്കുന്ന ബന്ധു വീട്ടിലെ അടഞ്ഞ കതകുകൾക്ക് പിറകിൽ ആയിരുന്നു അയാളുടെ കാമകേളികൾ .പുറത്തു അറിഞ്ഞാൽ നിന്നെ ആരും വിശ്വസിക്കില്ല എന്നും ,,നിന്നെ കൊന്നുകളയും എന്ന ഭയപ്പെടുത്തലിന്റെ പേരിൽ അവൾ ആരെയും അറിയിച്ചില്ല .പക്ഷെ ആ സങ്കടങ്ങളെല്ലാം പനിനീർപ്പൂ നിറമുള്ള അവളുടെ ഡയറിയിൽ അവൾ കുറിച്ച് വെച്ചിരുന്നു .

എന്റെ അവസ്ഥ എന്റെ അനിയത്തിക്ക് ഉണ്ടാകുന്നതോടെ ആണ് ഈ വിവരങ്ങൾ ലോകം അറിഞ്ഞു തുടങ്ങുന്നത് .ഒരേ കാരണങ്ങൾ നിരത്തി ഒരു വ്യക്തിക്ക് എതിരെ രണ്ടു പേർ …പിറ്റേ ദിവസം അവർ ഇത് അമ്മയെ അറിയിച്ചപ്പോൾ ,’അമ്മ കരഞ്ഞത് ഇന്നും എനിക്ക് മറക്കാനാകുന്നില്ല എന്ന് അവൾ പറയുന്നുണ്ട് . Children advocacy centre മുഖേന പ്രതിക്ക് ശിക്ഷ കിട്ടിയെങ്കിലും ,അവളെ ആ ശാപം വിടാതെ പിന്തുടർന്നു . ഡിപ്രെഷൻ മുതൽ തീവ്രമായ മാനസിക പിരിമുറുക്കത്തിന്റെ അവസ്ഥാന്തരമായ suicidal tendancy വരെ എത്തിയത് കൊണ്ട് തന്നെ അവൾക്കു പതിയെ പതിയെ സൈക്കോളജിസ്റ്റിന്റെയും ,തെറാപ്പിസ്റ്റിന്റെയും ഒക്കെ സഹായം തേടേണ്ടി വന്നു .ഒരു തെറാപ്പിസ്റ്റിന്റെ ഉപദേശപ്രകാരം അവളുടെ ഉള്ളിൽ ആ വ്യക്തിയോടുള്ള തീവ്രമായ ദേഷ്യവും ,പകയും അഞ്ചു പേപ്പറുകളിലായി അവൾ എഴുതി ,കീറിയോ കത്തിച്ചോ കളയുന്നതിനു പകരം അവൾ അത് ആ വ്യക്തിക്ക് തന്നെ അയച്ചു കൊടുത്തു .ആദ്യമൊക്ക അയാൾ അത് കൂട്ടാക്കിയില്ലെങ്കിലും പതുക്കെ പതുക്കെ അയാൾക്ക് പശ്ചാത്താപം തോന്നി തുടങ്ങി .

അങ്ങനെ അയാളോട് ക്ഷമിക്കാൻ അവൾ തയാറായി ,അത് അയാൾ തെറ്റുകാരൻ അല്ലാത്തത് കൊണ്ടല്ല ,മറിച്ചു എനിക്ക് മുന്നോട്ട് ജീവിക്കണം ,നിലനിൽക്കണം എന്നുള്ളത് കൊണ്ടാണ് എന്നവർ പറയുന്നു .

സ്കൂളിംഗ് വിദ്യാഭ്യാസം കഴിഞ്ഞതോടെ അവൾ social work ൽ ഡിഗ്രി ക്ക് ചേർന്നു . ഒരിക്കൽ പേടിയും ,നാണവും കൊണ്ട് ആരെയും കാണിക്കാതെ വെച്ചിരുന്ന ആ പിങ്ക് ഡയറി ലോകത്തെ അറിയിച്ചു .
Stolen Innocence ” എന്ന പേരിൽ ബുക്കായി പ്രസിദ്ധീകരിച്ചു.

ഇന്നവർ 37 വയസുള്ള സാമൂഹിക പ്രവർത്തകയും , ഭാര്യയും ,അമ്മയും ഒക്കെ ആണ് US ന്റെ 50 സ്റ്റേറ്റുകളിലും “prevention-orientation regarding child abuse” എന്ന വിഷയത്തിൽ അവർ രാജ്യമൊട്ടാകെയുള്ള സ്കൂളുകളിൽ സഞ്ചരിച്ചു കുട്ടികൾക്കും ,മാതാപിതാക്കൾക്കും എന്തിനു അദ്ധ്യാപകർക്ക് പോലും ബോധവൽക്കരണം നടത്തുന്നു .അങ്ങനെ 34 ആമത്തെ സ്റ്റേറ്റിൽ വരെ അവരുടെ ആഗ്രഹം പോലെ ഈ നിയമം “Errin’s law” എന്ന അവരുടെ പേരിൽ പ്രാബല്യത്തിൽ വന്നു .

അവരുടെ ഈ കഥ അല്ല “അനുഭവത്തിലൂടെ” അനേകായിരം കുട്ടികൾ ഇന്ന് അര്ഹതപ്പെട്ടവരോട് മനസ്സ് തുറക്കുന്നു .

തച്ചുടക്കപ്പെട്ട ബാല്യങ്ങൾക്ക് വേണ്ടി ,ശബ്ദമുയർത്താൻ കഴിയാത്ത കുട്ടികൾക്ക് വേണ്ടി ഇന്നും അവർ ലോകത്തോട് സംസാരിക്കുന്നു …കേൾക്കുക ….

So,
Stand for
CHILD ABUSE PREVENTION-ORIENTATION PROGRAMME