May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

എന്റെ അച്ഛൻ

മോഹൻ ജോളി വർഗ്ഗീസ്

പലപ്പോഴും പത്തുമാസം നൊന്ത് പ്രസവിച്ച കണക്കുകൾ മാത്രമേ പല വീട്ടിലും കേൾക്കാറുള്ളു. പക്ഷെ ഒരു ആയുഷ്കാലം മുഴുവൻ മനസ്സിൽ വേദന കൊണ്ട് നടക്കുന്നവർ ആണ് പല അപ്പൻ മാരും.
പ്രവാസി ആയ ഒരു വെക്തി, പ്രതീക്ഷിക്കാത്ത നേരത്ത് മരണപ്പെട്ടു. അല്ലേലും രംഗബോധം ഇല്ലാത്ത കോമാളി ആണല്ലോ മരണം. കമ്പനിയിൽ നിന്നും കൂട്ടുകാരും എല്ലാം ചേർന്ന് ഒരു ചെറിയ സഹായം മരിച്ച ആളുടെ വീട്ടിൽ കൊടുത്തു. പഠിത്തം കഴിഞ്ഞ് നിൽക്കുന്ന ഒരു മകൻ അയാൾക്ക് ഉണ്ടായിരുന്നു. ജീവിത മാർഗം ആകുമല്ലോ എന്ന് കരുതി കമ്പനി അയാളുടെ മകന് ഒരു ജോലി കൊടുക്കാം എന്ന് തീരുമാനിച്ചു. ഗൾഫിൽ ഒരു ജോലി എന്ന് കേട്ടപ്പോൾ തന്നെ മകൻ പെട്ടിയും കിടക്കയും എടുത്ത് ചാടി റെഡി ആയി വന്നു.

പക്ഷെ ഒന്ന് രണ്ട് മാസം ആയപ്പോൾ അയാൾക്ക് ജോലി ചെയ്യാൻ താല്പര്യം ഇല്ല എന്ന പരാതി ആയി . സൗകര്യം പോരാ, അതാണ് പ്രധാന കാരണം. ഒടുക്കം നാട്ടുകാരൻ കൂടെ ആയ ഒരു HR- റിൽ ജോലി ചെയുന്ന ആള് കാര്യങ്ങൾ തിരക്കി, അവനോട് സംസാരിച്ചു . “ഇത് ഗൾഫാണോ, നരകം അല്ലെ നരകം,റൂമിൽ A/c ശരിക്ക് വർക്ക്‌ ചെയ്യുന്നില്ല, ഓഫീസിൽ വർക്ക്‌ കൂടുതൽ ആണ്,നിങ്ങൾ എന്നാ ആളെ കളിയാക്കുവാണോ? നേരാവണ്ണം ഉറങ്ങാൻ പറ്റുമോ? എന്നിട്ട് തരുന്നതോ നക്കാപിച്ച ശമ്പളവും എന്തിന് തികയും അത്, “എന്നൊക്കെയാണ് ചോദ്യം. എന്തോ കമ്പനി അയാളെ പറ്റിച്ച പോലെ.പ്രശനങ്ങൾ കേട്ട ആയാൽ പറഞ്ഞു,മോനെ നിന്റെ ശമ്പളം നല്ല ശമ്പളം ആണ്. ഇവിടെ നിന്നാൽ ഇനിയും നിനക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കും.

എന്തായാലും നീ വൈകിട്ട് ഒന്ന് റെഡി ആകു നമുക്ക് പുറത്ത് വരെ പോകാം എന്ന് പറന്നു.അവർ വൈകിട്ട് പുറത്തിറങ്ങിയപ്പോൾ,കമ്പനിയുടെ തന്നെ ഒരു ക്യാമ്പിൽ ഒരു ആവശ്യത്തിന് പോയി. എല്ലാ മുറിയിലും 6മുതൽ 8 വരെ ആളുകൾ, ഒന്നും രണ്ടും മുറികൾക്ക് ഓരോ ബാത്രൂം. എങ്ങും ഒച്ചപ്പാടും ബഹളവും ഇങ്ങനെ ഒന്ന് ഉറങ്ങാൻ പറ്റും?ഇതെല്ലാം കാട്ടിട്ട് അയാൾ അവനോട് പറഞ്ഞു നിന്റെ അച്ഛൻ ഇവിടെ ആണ് ഗൾഫിൽ വന്ന നാൾ മുതൽ താമസിച്ചത്.അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല.അവിടെ നിന്നും തിരികെ പോരുമ്പോൾ അയാൾ അവനോട് പറഞ്ഞു, നീ ഇപ്പോൾ മേടിക്കുന്ന ശമ്പളത്തിന്റെ പകുതി പോലും ശമ്പളം നിന്റെ അച്ഛന് ഇല്ലായിരുന്നു, ഈ കൊടും ചൂടത്ത് വളരെ അധികം ബുദ്ധിമുട്ടിയാണ് അയാൾ ജോലി ചെയ്തത്. സ്വന്തമായി ഒരു പെട്ടിയും അതിൽ കുറച്ചു സാധനങ്ങളുമെ അയാൾ സമ്പാദിച്ചുള്ളൂ. ദിവസം വളരെ കുറച്ചു സമയം മാത്രം ഉറങ്ങി ബാക്കി എല്ലാ സമയവും ജോലി ചെയ്താണ് നിങ്ങൾ മക്കളെ പഠിപ്പിച്ചതും, മൂത്ത മകളെ കെട്ടിച്ചു വിട്ടതും, വീട് വെച്ചതും എല്ലാം.
തന്റെ അച്ഛൻ ഇത്രയും ബുദ്ധി മുട്ടി ആണോ കഴിഞ്ഞത് അന്ന് അവന് വിശ്വസിക്കാൻ പറ്റിയില്ലാ. ഒന്ന് ഉറങ്ങാൻ പോലും പറ്റാത്ത ഒരു മുറിയിൽ ഇത്രയും വർഷം ഇങ്ങനെ അച്ഛൻ കഴിഞ്ഞു? ഇത്രയും കൊടും ചൂടത്ത് എങ്ങനെ അച്ഛൻ ജോലി ചെയ്തു? A/c മുറിയിലെ തണുപ് കുറവാണ് എന്ന് പരാതി പറഞ്ഞ മകന് അതൊന്നും ഉൾകൊള്ളാൻ പറ്റിയില്ല. അവനെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. മക്കൾ ചോദിക്കുമ്പോൾ ബൈക്കും, മൊബൈലും, ലാപ്ടോയും, പണവും എല്ലാം കൊടുക്കുന്ന അച്ഛൻമാർ പലപ്പോഴും അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വീട്ടിൽ പറയില്ല. അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതിയിട്ടാണ്. വീട്ടുകാർ, വല്യ പെട്ടിയുമായി അത്തർ പൂശി വരുന്ന അപ്പനെ അല്ലെ കാണുന്നുള്ളൂ, അയാൾക്ക് വളരെ ദുഖകരമായ ഒരു ജീവിതമാണ് വിദേശത്ത് എന്ന് അവരും അറിയുന്നില്ലല്ലോ.പല അപ്പൻമ്മാരുടെയും അവസ്ഥ ഇതാണ്. ഒരിക്കൽ ഒരു പ്രവാസി,തന്റെ ഭാര്യക്ക് ഒരു മാല മേടിച്ചു കൊടുക്കാം എന്ന് കരുതി, മാസങ്ങളോളം പണം സൂക്ഷിച്ചു വെച്ച് ഒടുക്കം ഒരു പവന്റെ മാല മേടിച്ചു, നാട്ടിൽ പോയ ഒരാളുടെ കൈയിൽ കൊടുത്തു വിട്ടു. മാല കിട്ടിയ സന്തോഷത്തിൽ ഭാര്യ ഇരിക്കുക ആയിരിക്കും എന്ന് കരുതി നാട്ടിലോട്ട് വിളിച്ച ഭർത്താവിനോട് നിങ്ങൾക്ക് അല്പം കൂടെ പണം ഇട്ട് ഒരു രണ്ട് പവൻ മേടിക്കല്ലായിരുന്നോ, പണം എല്ലാം അവിടെ അടിച്ചു പൊളിച്ചു കളഞ്ഞോ എന്ന് പറഞ്ഞ ഒരു ഭാര്യയെ ഇപ്പോൾ അറിയാതെ ഓർത്ത് പോകുന്നു.