May 18, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആരോഗ്യ രംഗത്തെ പുതുതലമുറയിലെ ഡോക്ടർമാർ

ജോബി ബേബി,നഴ്‌സ്‌,കുവൈറ്റ്

എല്ലാ വർഷവും ജുലൈ 1ന് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു.പ്രശസ്ത ഡോക്ടറും പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായിരുന്ന ബിദൻ ചന്ദ്ര റോയിയുടെ
ഓർമ്മയ്ക്കായാണ് ജൂലൈ 1 ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മവാർഷികവും ചരമവാർഷികവും ഇതേ ദിവസമാണ് എന്ന
പ്രത്യേകതയുമുണ്ട്.1991 കേന്ദ്ര സർക്കാർ ജൂലൈ 1ന് ഡോക്ടേഴ്സ് ദിനമായി
ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.1882 ജൂലൈ 1നാണ് ബിദൻ ചന്ദ്ര
റോയി ജനിക്കുന്നത്. അദ്ദേഹം മരിക്കുന്നത് 1962 ജൂലൈ 1നുമാണ്.1961 ഫെബ്രുവരി 4ന് പരമോന്നത ബഹുമുതിയായ ഭാരത രത്നം നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചുപ്രശ്സ്തനായ ഒരു സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു ബി.സി റോയി.
പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു. 1948മുതൽ അദ്ദേഹം മരിക്കുന്ന 1962 വരെ 14 വർഷം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം വഹിച്ചു.ഇന്ത്യയിൽ ജൂലൈ 1-നാണ് ഡോക്ടർമാരുടെ ദിനം ആചരിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളിൽ വേറെ ദിവസങ്ങളിലായിരിക്കും . അമേരിക്കയിൽ മാർച്ച് 30നാണ് ഡോക്ടേഴ്സ് ദിനം. ക്യൂബയിൽ ഡോക്ടർമാരെ ആദരിക്കുന്നത് ഡിസംബർ 31നാണ്. ഓഗസ്റ്റ് 23നാണ് ഇറാനിലെ ഡോക്ടേഴ്സ് ദിനം. ആദ്യമായി ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത് 1993 അമേരിക്കയിലെ ജോർജിയയിലാണ്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ച അഭൂതപൂർവമാണ്.രോഗാവസ്ഥയും മരണനിരക്കുമെല്ലാം വളരെ കൂടിയിരുന്ന കാലത്തു നിന്ന്  നാലഞ്ച് ദശകം കൊണ്ട് അതിനെയെല്ലാം പിടിച്ചു നിർത്താനും ആയുർദൈർഘ്യo വർധിപ്പിക്കാനും ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതികൾ ഏറ്റവും ഫലപ്രദമായിട്ടുണ്ട്.വളർച്ചയുടെ പടവുകളിലും പ്രതിസന്ധികളുടെ ദുർഘടങ്ങൾ മനുഷ്യരാശി നേരിടുന്നു.അതിന് ഏറ്റവും പുതിയ ഉദാഹരണമായിരുന്നു കോവിഡ് മഹാമാരി.മനുഷ്യന്റെ ജീവിത രീതികളെ എല്ലാം മാറ്റിമറിച്ച,പുതിയ രീതികൾക്ക് തുടക്കം കുറിച്ച രണ്ട് വർഷത്തിൽ കൂടെയാണ് നാം കടന്ന് പോയത്.

വൈദ്യശാസ്ത്ര പഠനമേഖലയിലും ഇതിന്റെ അനുകരണങ്ങൾ പ്രകടമാകുന്നുണ്ട്. പുതിയ തലമുറ ഡോക്ടർമാർ രോഗമായുള്ള ഇടപഴലുകളിൽ കാര്യമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നു.

ടെക്നോളജിയുടെ സഹായം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് പുതിയ തലമുറയിലെ ഡോക്ടർമാരാണ്.ലോകവിജ്ഞാനം ഇന്ന് എല്ലാവരുടേയും വിരൽത്തുമ്പിലാണ്.ഇതിന്റെയെല്ലാം ഫലമായി രോഗനിർണ്ണയത്തിൽ ലക്ഷണങ്ങളുടെയും സൂചനകളുടെയും സാന്നിധ്യത്തേക്കാൾ പരിശോധനാ ഫലങ്ങൾ ഉപയോഗിക്കപ്പെടുന്നു.കാലാനുസൃതമായ മാറ്റം എന്ന് ഇതിനെ പറയാനാകും.പക്ഷേ അവിടെ രോഗിയും ഡോക്ടറും തമ്മിലുള്ള വൈകാരിക ബന്ധത്തിന് അല്പം ബലഹീനത അനുഭവപ്പെടുന്നുണ്ട്.പലപ്പോഴും അതിന്റെ പ്രതിഫലനം ആശുപത്രി ആക്രമണങ്ങളിലേക്ക് നയിക്കപ്പെടുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ചടുലമായ ജീവിതചര്യയിൽ സമയത്തിന്റേയും ക്ഷമയുടേയും അപര്യാപ്തതയും ഇതിന് കാരണമാകുന്നുണ്ട്.മാത്സര്യത്തിന്റേതായ ലോകം വൈദ്യശാസ്ത്ര മേഖലയിലും
വിന്യസിക്കപ്പെട്ടിരിക്കുന്നു.കുടുംബഡോക്ടർ എന്ന ആശയത്തിൽ നിന്ന്
വിട്ട് സ്പെഷ്യലൈസേഷന്റെ കാലഘട്ടത്തിലേക്ക് ആധുനിക വൈദ്യശാസ്ത്രവും യുവ ഡോക്ടർമാരും എത്തിപ്പെട്ടിരിക്കുന്നു.യുക്തമായ ജോലി സാധ്യതകൾക്ക് നേരിയ
തോതിലെങ്കിലും വിഘാതം സൃഷ്ടിക്കാനും പരിതസ്ഥിതി കാരണമാകുന്നുണ്ട്.

അടിസ്ഥാന മെഡിക്കൽ ബിരുദം സമ്പാദിച്ച ഉടനെ രോഗീപരിചരണ പ്രക്രിയയിലേക്ക്
ഇറങ്ങാൻ യുവ ഡോക്ടർമാർ മുതിരുന്നില്ല.ഇതിന് കാരണം ഉപരിപഠനത്തിനുള്ള മുന്നൊരുക്കങ്ങളാണ്.വിവിധ സ്പെഷ്യലൈസേഷനുകളിൽ കൂടി പഠനം മുന്നോട്ടു
പോകുമ്പോൾ ജീവിതത്തിന്റെ നല്ലൊരു ഭാഗം പഠനപ്രക്രിയയിൽ മാറ്റിവെയ്ക്കപ്പെടുന്നു.ജോലിസാധ്യതയിലും കുറവ് അനുഭവപ്പെടുന്ന കാലഘട്ടമാണിത്.സർക്കാരിന്റെ നയങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി കാലഘട്ടത്തിന് അനുസൃതമായ സ്റ്റാഫ് പാറ്റേൺ ഉണ്ടാക്കാനുള്ള വിമുഖതയും ജോലി സാധ്യതയ്ക്ക് കുറവ് വരുത്തുന്നു.ഇത് ഒരു പരിധി വരെ ഡോക്ടർമാരുടെ ഭാവിക്ക് തടസ്സം ആവുകയും ചെയ്യുന്നു.

എന്തായിരിക്കും ഇതിനുള്ള പരിഹാരമാർഗ്ഗം.പകർച്ചവ്യാധികളും മഹാമാരികളും ഒരു പരിധിവരെ തടയാൻ സാധിച്ചിട്ടുണ്ട് എങ്കിലും കാലാകാലങ്ങളിൽ മഹാമാരികൾ പൊട്ടിപുറപ്പെടാറുണ്ട്.പൊതുജനാരോഗ്യത്തിന്റെ ശക്തി കുടുംബഡോക്ടർ ബന്ധങ്ങളാണ്.ഇതിന് പ്രാധാന്യം കൊടുക്കാനും യുവ തലമുറയെ
രീതിയിൽ കരുപ്പിടിപ്പിക്കാനുമുള്ള ശ്രമങ്ങൾ ആരോഗ്യ മേഖലയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.യുവാക്കളുടെ ജോലിസാധ്യതയും കർമ്മനിരതയും ശാസ്ത്രീയമായ വിശകലനത്തിലൂടെ പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്താനുള്ള പ്രക്രിയയിൽ ഉപയോഗപ്പെടുത്തണം.ആരോഗ്യ പരിരക്ഷണത്തിൽ ആധുനിക വൈദ്യശാസ്‌ത്ര ഡോക്ടർമാർക്കുള്ള പങ്ക് കൂടുതൽ സുദൃഢമാവുകയാണ്.വളർന്ന് വരുന്ന ഡോക്ടർമാരുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാരിന്റെയും
സമൂഹത്തിന്റേയും ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്.

എല്ലാ ഡോക്ടർമാർക്കും ദിനത്തിൽ ആശംസകൾ നേരുന്നു.