May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആദ്യകാല പ്രവാസി

മോഹൻ ജോളി വർഗീസ്

മലയാളിയായ ഒരു പ്രവാസിയുടെ വീട്ടിലെ ജോലികൾ ചെയ്യാനും അയാളുടെ കുഞ്ഞുങ്ങളെ നോക്കാനും ഒരു ഗ്രാമത്തിൽ നിന്ന് ഒരു സ്ത്രീ ഗൾഫിലേക്ക് വന്നു. ആ ഗ്രാമത്തിൽ നിന്ന് ആദ്യമായാണ് ഗൾഫിലേക്ക് ഒരു വ്യക്തി പോകുന്നത്.ഇവർ ഏതാണ്ട് 10,12 വർഷത്തോളം ഗൾഫിൽ അയാളുടെ വീട്ടിലെ ജോലിക്കാരിയായി ജോലി ചെയ്തു. അങ്ങനെ 12 വർഷങ്ങൾ ശേഷം അവർ ജോലി മതിയാക്കി നാട്ടിലേക്ക് സ്ഥിരതാമാസത്തിനായി തിരിച്ചുപോന്നു.എന്നാൽ നാട്ടിൽ വന്ന ഇവർ തന്റെ മൂത്ത മകന്റെ കൂടെ താമസമാക്കിയും മറ്റുള്ള മക്കളെ,അവരിൽ നിന്നും മാറ്റി നിർത്തുകയാണ് ചെയ്തത്. സത്യത്തിൽ മൂത്ത മകനും കൂടി ഇടപെട്ടാണ് ഈ ഒരു തീരുമാനം എടുക്കാനുള്ള കാരണം. എന്തായാലും അവർ വളരെ സന്തോഷത്തോടെ ജീവിച്ചു അവർ പ്രവാസ ജീവിതത്തിൽ സമ്പാദിച്ച സമ്പാദ്യം മുഴുവൻ തന്നെ അവരുടെ കയ്യിൽ ഉണ്ടായിരുന്നു. അവളുടെ സ്വത്തിൽ യാതൊരു സമ്പാദ്യവും തന്നെ ഇളയ മക്കൾക്ക് കൊടുക്കാൻ,മൂത്തമകൻ സമ്മതിച്ചില്ല. അവർക്ക് കൊടുക്കണം എന്ന് ഇവർക്കൊട്ട് ഒരു ആഗ്രഹമില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു പെട്ടെന്ന് ഒരു ഒരു നാളിൽ അവർ ആ ഗ്രാമം വിട്ട്,ദൂരെ ഒരു സ്ഥലത്തേക്ക് താമസം മാറി. വേറൊരു സ്ഥലത്ത് ചെന്ന് പുതിയൊരു വീടൊക്കെ വെച്ച് താമസം ആയിരുന്നു. ഇവർ എവിടെയാണ് താമസിക്കുന്നത് എന്നോ അല്ലെങ്കിൽ ഏത് സ്ഥലത്താണ് താമസിക്കുന്നത് എന്നോ ആ ഗ്രാമത്തിലുള്ള ആർക്കും തന്നെ അറിയത്തില്ലായിരുന്നു.

കുറച്ചു വർഷങ്ങൾക്ക് ശേഷം ഒരു ദിവസം ഈ സ്ത്രീ ഈ പഴയ ഗ്രാമത്തിലേക്ക് വരികയും വളരെ അവശയായ ആ സ്ത്രീ തന്റെ ഇളയ മകന്റെ അടുത്ത് ചെല്ലുകയും ചെയ്തു. അപ്പോഴാണ് അവർ നാട്ടുകാരും അവർ വീട്ടുകാരും അറിയുന്നത്, മൂത്തമകൻ അവരുടെ കയ്യിൽ ഉണ്ടായിരുന്ന എല്ലാ പണം ഉപയോഗിച്ചാണ് വീട് വച്ചതും വസ്തു മേടിച്ചതും അവരുടെ കൈയിലെ ബാക്കി പണം കൂടെ അവനത് തട്ടിയെടുക്കുകയും തട്ടിയെടുത്ത ശേഷം അമ്മയെ പെരുവഴിയിലേക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നുവെന്ന്. എന്നാൽ ഇളയ മകൻ ഈ അമ്മയുടെ അവസ്ഥ കണ്ട് അമ്മയെ കൂടെ നിർത്തുകയും അമ്മയെ ശുശ്രൂഷിക്കുകയും അമ്മയെ പരിപാലിക്കുകയും ചെയ്തു.ഒന്ന് രണ്ട് വർഷത്തിനുശേഷം അവർ മരിച്ചുപോവുകയും ചെയ്തു. പല വീടുകളിലും മക്കളെ തരംതിരിച്ച് കാണുന്ന ഒരു അനുഭവം പലപ്പോഴും നമ്മൾ കാണാറുണ്ട്. സ്വന്തം ചോരയിൽ ഉണ്ടായ കുഞ്ഞുങ്ങൾ ആണെങ്കിൽ പോലും മക്കളെ തരംതിരിച്ചു കാണും നമ്മൾ കരുതുന്നതുപോലെ ഒരുപക്ഷേ ഈ മക്കൾ നോക്കും എന്ന് ചിന്തിക്കരുത്. നമുക്കുള്ള സ്വത്ത് നമ്മുടെ മക്കൾക്ക് തുല്യമായി കൊടുക്കാൻ ശ്രമിക്കണം, ഒപ്പം നമ്മുടെ കൈയിലും കുറെ സമ്പാദ്യം ഉണ്ടായിരിക്കണം മക്കൾക്കും മനസ്സുണ്ടെങ്കിൽ നമ്മളെ നോക്കട്ടെ അവർക്ക് നോക്കാൻ താല്പര്യമില്ലെങ്കിൽ കയ്യിലുള്ള കാശ് കൊണ്ട് നമ്മൾ ജീവിക്കാൻ പറ്റണം എന്നാണ് എന്റെ ഒരു വ്യക്തിപരമായ അഭിപ്രായം.

.