May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

Bye, Bye BODY SHAMING


ജീന ഷൈജു

ഈ കഴിഞ്ഞ ദിവസങ്ങളിൽ ഓസ്കർ വേദിയിൽ വെച്ച് അവതാരകന്റെ കരണത്തടിച്ച വിൽ സ്മിത്ത് ആയിരുന്നു സമൂഹ മാധ്യമങ്ങളിലേ മുഖ്യതാരം .അമ്മയെ തല്ലിയതിനും രണ്ടു അഭിപ്രായക്കാർ ഉണ്ടാകും ഏന്നു പറയുന്ന പോലെ ,സ്വന്തം ഭാര്യയെ body shaming ചെയ്ത അവതാരകനെ തല്ലിയത് നന്നായി ,അങ്ങനെ തന്നെ വേണം എന്ന് പറഞ്ഞവരും , അതെ പക്ഷം ഒരു പൊതു വേദിയിൽ അത്‌ പാടില്ലായിരുന്നു എന്ന് പറഞ്ഞവരും ഉണ്ടായിരുന്നു …..അതിലിപ്പോ എന്തിത്ര ചിന്തിക്കാൻ …നന്നായി …അങ്ങനെ തന്നെ പ്രതികരിക്കണമായിരുന്നു …കാരണം വേദിയല്ല ,അദ്ദേഹത്തെ പ്രകോപിതനാക്കിയ തന്തു ആണ് മുഖ്യം .

ഒന്നാലോചിച്ചാൽ ഒരു ദിവസം ഇതുപോലെയുള്ള body shaming നടത്തുന്ന എത്ര എത്ര അവതാരകരെ ആണ് നമ്മൾ കണ്ട് മുട്ടുന്നത് .ഒളിഞ്ഞും ,മറഞ്ഞും നമ്മളെ പരിഹസിക്കുന്നവർ .പുരുഷന്മാർ മാത്രമല്ല ,സ്ത്രീകളും ഈ കാര്യത്തിൽ പിന്നിലല്ല എന്ന് വേണം പറയാൻ ..

തടി കൂടിയല്ലോ , ചരക്കാണല്ലോ ,ഏത് റേഷൻ കടയാണ് ?, ബുൾഡോസർ വേണമല്ലോ ഒന്ന് പൊക്കണമെങ്കിൽ ,housing കൂടിയല്ലോ ….അങ്ങനെ അങ്ങനെ കേട്ടാൽ അറയ്ക്കുന്ന എത്ര പരാമർശങ്ങൾ ….അല്ല…ഹേ …അറിഞ്ഞില്ലേ ??
36-24-36 ന്റെ കാലമൊക്കെ കഴിഞ്ഞു .തിരക്കുള്ള ഈ ലോകത്തു ആകാര ഭംഗിയല്ല , കേട്ടിരിക്കാൻ താല്പര്യമുള്ള ഒരു മനസ്സാണ് എനിക്കും നിങ്ങൾക്കും വേണ്ടത്.

മിക്കപ്പോഴും ഈ തടിയൊക്കെ തലമുറകളെ ജനിപ്പിക്കാൻ ഈശ്വരൻ അവളുടെ ശരീരത്തെ തയാറാക്കുന്നത് ആണ് .മാറിടങ്ങൾ പാലിടങ്ങൾ ആകുന്നതും ,ഇടുപ്പെല്ലുകൾ വികസിച്ചു ഒരു പുതു ജീവന് ഈ ലോകത്തേക്ക് വഴിയൊരുക്കുന്നതും കൊണ്ടാണ് .അത് കൊണ്ട് ഇനിയെങ്കിലും പരിഹസിക്കുന്ന മുന്നേ ഒരു വട്ടം ചിന്തിക്കുക ,നിങ്ങളുടെ ഭാര്യയും ,ഭർത്താവും ,സഹോദരനും ,സഹോദരിയും ,അമ്മയും ഒക്കെ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് ,പോകുന്നുമുണ്ട് .

ഈ ലോകം മെലിഞ്ഞവർക്ക്‌ മാത്രമല്ല , തടിച്ചവർക്കും കൂടെ സ്വന്തമാണ് . ഋതുക്കൾ മാറുന്നത്എല്ലാവർക്കും ഒരു പോലെ ആണ് .അതുമല്ല …ഒരാളെ ശാരീരികമായി പരിഹസിക്കാൻ മറ്റൊരാൾക്ക് എന്ത് അവകാശം ?

ഒരു വ്യക്തിയുടെ ശരീരം നോക്കിയല്ല ,പ്രവർത്തിയും ,മനസ്സുമറിഞ്ഞു വിലയിരുത്തുക ….മുന്നിൽ കൂടി കടന്നു പോകുന്ന ഒരാളുടെ ശരീര ഭാഗത്തെ (പ്രത്യേകിച്ച് സ്ത്രീകളെ )കുറിച്ച് വര്ണിക്കുന്നതിനു മുന്നേ സ്വന്തം തലമുടി മുതൽ പെരുവിരൽ വരെ ഒന്ന് കണ്ണോടിക്കുക …കാരണം എല്ലാം തികഞ്ഞവർ ആരുമില്ല …അപൂർണതയുള്ളവൻ ആണ് മനുഷ്യൻ …അല്ലേൽ പണ്ടേ നമ്മളൊക്കെ ദൈവങ്ങൾ ആയേനെ …

കാഴ്ചകൾ അല്ല ..കാഴ്ചപ്പാടുകൾ മാറട്ടെ …
പുഴുവരിച്ച ചിന്തകളെ ചവറ്റുകുട്ടയിലിടാൻ സമയമായി ….കാരണം നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ ചുറ്റിലുള്ള ലോകം വിശാലമായി കഴിഞ്ഞിരിക്കുന്നു ….

When u physicaly judge someone,
It doesnt defines them…

It defines you…

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn