April 29, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ജീവകാരുണ്യപ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ സുവർണ്ണ ജൂബിലി ആഘോഷമായ ബസേലിയോ 2023-24-ന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. കുവൈറ്റിലെ ഇന്ത്യൻ ഡോക്ടേർസ്‌ ഫോറത്തിന്റേയും, ഇന്ത്യൻ ഡെന്റൽ അലയൻസിന്റേയും മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ കൾച്ചറൽ വിഭാഗമായ ദി ബാസിൽ ആർട്ട്സിന്റേയും സഹകരണത്തോടെ അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂളിൽ ക്രമീകരിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം റോയൽ ഹയാത്ത്‌ ഹോസ്പിറ്റൽ ചീഫ്‌ ഫിനാൻഷ്യൽ ഓഫിസർ ഷിബു മാത്യൂ നിർവ്വഹിച്ചു

മഹാ ഇടവക വികാരിയും, മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ പ്രസിഡന്റുമായ റവ .ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കലിന്റെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ പ്രസ്ഥാനത്തിന്റെ വൈസ്‌ പ്രസിഡണ്ട്‌ ഷാജി വർഗീസ്‌ സ്വാഗതവും, ബസേലിയോ 2023-24-ന്റെ ജനറൽ കൺവീനർ ജെറി ജോൺ കോശി നന്ദിയും രേഖപ്പെടുത്തി. ഇന്ത്യൻ ഡോക്ടേർസ്‌ ഫോറത്തിന്റെ പ്രസിഡണ്ട്‌ ഡോ. ദിവാകര ചാലുവയിയ, കമ്മണിറ്റി സെക്രട്ടറി ഡോ. സയിദ്‌ മഹമ്മുദുർ റഹ്മാൻ, കമ്മ്യുണിറ്റി ജോയിന്റ്‌ സെക്രട്ടറി ഡോ. റായവരം രഘുനന്ദൻ, ഇന്ത്യൻ ഡെന്റൽ അലയൻസിന്റെ ജനറൽ സെക്രട്ടറി ഡോ. ജഗൻ ഭാസ്കരദോസ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജനറൽ മെഡിസിൻ, ന്യൂറോളജി, ഓൺകോളജി, കാർഡിയോളജി, ഓർത്തോപീഡിക്‌, ഗ്യാസ്ട്രോളജി, ഇ.എൻ.ടി., ഒഫ്താൽമോളജി, നെഫ്രോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌, യൂറോളജി, ഡെർമറ്റോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർന്മാരുടെ സേവനം നിരവധിയാളുകൾ പ്രയോജനപ്പെട്ടുത്തി. കുവൈത്തിലെ കമ്പനി ക്യാമ്പുകളിലും മറ്റും കഴിയുന്ന പ്രവസികൾക്ക്‌ മുൻഗണന നൽകി കൊണ്ട്‌ നടത്തിയ മെഡിക്കൽ ക്യാമ്പിൽ നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം, ഈ.സി.ജി., അൾട്രാസൗണ്ട്‌, ബ്ളഡ്‌ ഷുഗർ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു. ഗൾഫ്‌ അഡ്വാൻസഡ്‌ ട്രേഡിംഗ്‌ കമ്പനി, ഷിഫാ അൽ ജസീറാ ഹോസ്പിറ്റൽ, ലെൻസ്‌ & ഫ്രെയിംസ്‌ ഒപ്റ്റിഷ്യൻസ്‌ എന്നിവർ സാങ്കേതികമായ സഹായം നൽകിയ മെഡിക്കൽ ക്യാമ്പിനു മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ സുവർണ്ണ ജൂബിലി കമ്മിറ്റിയും, ഭരണസമിതിയും നേതൃത്വം നൽകി.