May 4, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നീ​റ്റാ​യി നീ​റ്റ് പ​രീ​ക്ഷ നാ​നൂ​റോ​ളം വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​രീ​ക്ഷ എ​ഴു​തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള നാ​​ഷ​​ന​​ൽ എ​​ലി​​ജി​​ബി​​ലി​​റ്റി കം ​​എ​​ൻ​​ട്ര​​ൻ​​സ് ടെ​​സ്റ്റി​​ന് (നീ​​റ്റ്) അ​ബ്ബാ​സി​യ​യി​ലെ ഇ​ന്ത്യ​ൻ എ​ജു​ക്കേ​ഷ​ൻ സ്കൂ​ള്‍ വേ​​ദി​​യാ​​യി. രാ​​വി​​ലെ 11.30 മു​​ത​​ൽ 2.50 വ​​രെ ന​​ട​​ന്ന പ​​രീ​​ക്ഷ​​യി​​ൽ രാ​ജ്യ​ത്തെ വി​വി​ധ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി നാ​നൂ​റോ​ളം വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രീ​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.
ഞാ​യ​റാ​ഴ്ച രാ​​വി​​ലെ മു​​ത​​ൽ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ഡെ​​സ്ക് ​പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. 10.45 ഓ​ടെ വി​ദ്യാ​ർ​ഥി​ക​ളെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചു സ്കൂ​ൾ ഗേ​റ്റു​ക​ൾ അ​ട​ച്ചു. ക​​ർ​​ശ​​ന​​മാ​​യ സു​​ര​​ക്ഷാ​​പ​​രി​​ശോ​​​ധ​​ന​​ക്കും ശേ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. ര​​ക്ഷി​​താ​​ക്ക​​ളെ​​യും കൂ​​ടെ വ​​ന്നവ​​രെ​​യും അ​​ക​​ത്തേ​​ക്ക് പ്ര​​വേ​​ശി​​പ്പി​​ച്ചി​​ല്ല. സ​ർ​ക്കാ​ർ സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ൽ മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ കോ​ഴ്സു​ക​ളാ​യ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ആ​യു​ഷ് കോ​ഴ്‌​സു​ക​ൾ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​​ക്കു​വേ​ണ്ടി​യു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണി​ത്. തു​ട​ര്‍ച്ച​യാ​യ മു​ന്നാം വ​ര്‍ഷ​മാ​ണ്‌ കു​വൈ​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. ആ​ദ്യ വ​ര്‍ഷം ഇ​ന്ത്യ​ൻ എം​​ബ​​സി​​യി​ലും തു​ട​ര്‍ന്ന് സാ​​ൽ​​മി​​യ ഇ​​ന്ത്യ​​ൻ ക​​മ്യൂ​​ണി​​റ്റി സ്കൂ​ളി​ലാ​യിരു​ന്നു പ​രീ​ക്ഷ ന​ട​ത്തി​യ​ത്. കു​വൈ​ത്തി​ൽ പ​രീ​ക്ഷ സെ​ന്റ​ർ അ​നു​വ​ദി​ച്ച​ത് ആ​ശ്വാ​സ​മാ​യ​താ​യി ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​കാ​ട്ടി.