April 29, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയ്‌ലറായ ലുലു ഗ്രൂപ്പ് രാജ്യത്ത് 13-ാമത് ഫ്രഷ് മാർക്കറ്റ് തുറന്ന് പ്രവർത്തനമാരംമ്പിച്ചു. ജവഹറത്ത് അൽ ഖലീജ് കോംപ്ലക്‌സിൽ ലുലു ചെയർമാൻ എംഎ യൂസഫലി യുടെ സാന്നിധ്യത്തിൽ രാജകുടുംബാംഗം ഷെയ്ഖ് ഹമദ് അൽ ജാബർ അൽ അഹമ്മദ് അൽ സബാഹ്  ഔദ്യോഗികമായി സ്റ്റോർ ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാലയും ചടങ്ങിൽ പങ്കെടുത്തു.
ലുലു കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു റീജണൽ ഡയറക്ടർ ശ്രീജിത്ത് കെ.എസ് എന്നിവർക്കൊപ്പം 
കുവൈറ്റിലെ  മറ്റ് ഉന്നത ഉദ്യോഗസ്ഥരും,നിരവധി പ്രമുഖരും ചടങ്ങിൽ സന്നിദ്ധരായി. 
 
കുവൈത്ത് സിറ്റിയുടെ ഹൃദയഭാഗത്ത്  ലാൻഡ്‌മാർക്കുകൾക്ക് അടുത്ത്  സ്ഥിതിചെയ്യുന്ന സഫാത്ത് സ്ക്വയർ, സൂഖ് മുബാറക്കിയ, കുവൈറ്റ് ലിബറേഷൻ ടവർ എന്നിവക്കു സമീപം എല്ലാ വശങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ സൗകര്യപ്രദമായി ആക്‌സസ് ചെയ്യാവുന്നിടത്താണ്  ലുലു
എക്‌സ്‌പ്രസ് ഫ്രെഷ് മാർക്കറ്റിന്റെ പുതുയ ഔട്ലെറ്  ആരംഭിച്ചത്. 
ധാരാളം സാധനങ്ങൾ വാങ്ങുന്നവരുടെ സൗകര്യത്തിനായി പാർക്കിംഗ് സ്ഥലം നൽകുന്നു.
25,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോറിൽ ആധുനിക ഇന്റീരിയറും ഏറ്റവും പുതിയ ആശയങ്ങളും ഉൾക്കൊള്ളുന്നു.
 
പലചരക്ക് സാധനങ്ങൾ, ഭക്ഷ്യേതര വസ്തുക്കൾ, പുതിയതും ശീതീകരിച്ചതുമായ പാലുൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, കൂടാതെ  അടുക്കള സാമഗ്രികൾ  ആരോഗ്യ സൗന്ദര്യ ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ,
കളിപ്പാട്ടങ്ങൾ, ലഗേജ് തുടങ്ങി  പ്രീമിയം റീട്ടെയിലിംഗ്
ശ്രേണിയും ദ്രുത സേവനവും ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും  വാഗ്ദാനം ചെയ്യുന്നു.