കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രധാന ഹൈവേകളിൽ ഞായറാഴ്ച പുലർച്ചെ നടത്തിയ സംയുക്ത ട്രാഫിക്-സുരക്ഷാ പരിശോധനയിൽ 506 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറിലെയും റെസ്ക്യൂ പോലീസിലെയും (ഡയറക്ടറേറ്റ് ജനറൽ ഓഫ് റെസ്ക്യൂ പോലീസ്) ഫീൽഡ് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പട്രോളിംഗ് സംഘങ്ങളെ വ്യാപകമായി വിന്യസിച്ചായിരുന്നു നടപടി. റോഡ് സുരക്ഷ ഉറപ്പാക്കുക, നിയമലംഘകരെ പിടികൂടുക, പൊതുസമാധാനം നിലനിർത്തുക എന്നിവയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഗതാഗത നിയമലംഘനങ്ങൾക്ക് പുറമെ, ഗുരുതരമായ നിയമലംഘനങ്ങൾക്ക് 10 വാഹനങ്ങൾ പിടിച്ചെടുക്കുകയും കോടതി നടപടികൾക്കായി തിരയുന്ന 3 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പരിശോധനയിൽ നിയമപ്രകാരം പിടികിട്ടാനുള്ള 5 പേർ, തിരിച്ചറിയൽ രേഖകൾ കൈവശം വെക്കാത്ത 3 പേർ, ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത 3 പേർ, ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരാൾ, മയക്കുമരുന്ന് എന്ന് സംശയിക്കുന്ന ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് രണ്ട് പേർ എന്നിവരെയും അറസ്റ്റ് ചെയ്തു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി