November 3, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് 1,83,000 കുവൈറ്റ് ദിനാർ തട്ടിയെടുത്ത ബാങ്ക് ജീവനക്കാരന് 10 വർഷം തടവും 5.5 ലക്ഷം ദിനാർ പിഴയും

കുവൈറ്റ് സിറ്റി: ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് 1,83,000 കുവൈറ്റ് ദിനാർ തട്ടിയെടുക്കുകയും കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്ത സ്വദേശി ബാങ്ക് ജീവനക്കാരന് മൂന്നാം സർക്യൂട്ട് ക്രിമിനൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. തട്ടിയെടുത്ത തുക തിരികെ നൽകാനും പിഴയടക്കക്കുമായി മൊത്തം 5,50,000 കുവൈറ്റ് ദിനാർ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ബാങ്കിൽ നിന്ന് വായ്പയെടുത്ത ഉപഭോക്താക്കളെ ചില നിശ്ചിത ഫീസുകൾ അടയ്ക്കേണ്ടതുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇങ്ങനെ ശേഖരിച്ച തുക, തന്റെ കൈവശമുണ്ടായിരുന്ന പ്രവാസികളുടെ കാലാവധി കഴിഞ്ഞ സിവിൽ ഐഡി കാർഡുകൾ ഉപയോഗിച്ച് അവരുടെ അക്കൗണ്ടുകളിലേക്ക് പ്രതി മാറ്റുകയായിരുന്നു. ഈ ഇടപാടുകൾ നടക്കുന്ന സമയത്ത് അക്കൗണ്ട് ഉടമകളിൽ ചിലർ കുവൈറ്റിന് പുറത്തായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

ബാങ്കിന്റെ ലീഗൽ ഡിപ്പാർട്ട്‌മെന്റ് നടത്തിയ ആഭ്യന്തര പരിശോധനയിലും സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ അന്വേഷണത്തിലുമാണ് സാമ്പത്തിക ക്രമക്കേടുകൾ വെളിച്ചത്തുവന്നത്. തുടർന്ന് കേസിന്റെ എല്ലാ തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് ക്രിമിനൽ കോടതി 10 വർഷത്തെ തടവും 5,50,000 ദിനാർ തിരിച്ചടവും പിഴയും ഉൾപ്പെടുന്ന വിധിയാപ്പിച്ചത്.

error: Content is protected !!