November 2, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഒഐസിസി കുവൈത്തിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 42-ാം അനുസ്മരണ ദിനം ആചരിച്ചു

കുവൈറ്റ് സിറ്റി: ഒഐസിസി കുവൈത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം അനുസ്മരണ ദിനം ആചരിച്ചു. ഫർവാനിയ മെഡക്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു.

ഒഐസിസി മിഡിൽ ഈസ്റ്റ്‌ കൺവീനറും ഗ്ലോബൽ കമ്മിറ്റി അംഗവുമായ വർഗീസ് പുതുക്കുളങ്ങര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ വിപ്ലവകരമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ധീരവനിതയായിരുന്നു ഇന്ദിരാഗാന്ധിയെന്നും രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി ജീവത്യാഗം ചെയ്ത പ്രധാനമന്ത്രിയായിരുന്നു അവരെന്നും അദ്ദേഹം അനുസ്മരിച്ചു.

ചടങ്ങിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ജോബിൻ ജോസ്, ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ഇല്യാസ് പുതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറിമാരായ റെജി കോരുത് രവിചന്ദ്രൻ ചുഴലി, വനിതാ വിഭാഗം ചെയർപേഴ്സൺ ഷെറിൻ ബിജു കടവിൽ, കൾച്ചറൽ കൺവീനർ നൗഷാദ്, വീക്ഷണം എഡിറ്ററും മുതിർന്ന നേതാവുമായ കൃഷ്ണൻ കടലുണ്ടി, ജില്ലാ നേതാക്കളായ ജേക്കബ് ജോർജ്, ഹബീബ് റഹ്മാൻ, ഇസ്മായിൽ കൂനത്തിൽ, ശിവദാസൻ പിലാക്കാട്ട്,അൽ അമീൻ, കലേഷ് ബി പിള്ള അനിൽ ചീമേനി, മുകുന്ദൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങളും നേർന്നു സംസാരിച്ചു.

ഒഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ. നിസാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദിയും രേഖപ്പെടുത്തി.

error: Content is protected !!