കുവൈത്ത് സിറ്റി: കുവൈറ്റ് ഫിന്റാസ് തീരദേശത്ത് കൈകൾ അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തിയ ഇന്ത്യൻ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫിലിപ്പീനി പ്രവാസിയെ അഹ്‌മദി പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ നടുക്കിയ ഈ ക്രൂരകൃത്യം കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഫിന്റാസ് ഏരിയയിലെ ചാലറ്റുകൾക്ക് എതിർവശത്തുള്ള പാറക്കെട്ടുകൾ നിറഞ്ഞ തീരത്താണ് ഇന്ത്യൻ പൗരന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്ന സ്ഥലത്തെ പാറക്കെട്ടുകളിൽ രക്തം തളംകെട്ടി കിടന്നിരുന്നു. കൊല്ലപ്പെട്ടയാളുടെ കൈകൾ അറുത്തുമാറ്റിയ നിലയിലായിരുന്നു.
വിവരം അറിഞ്ഞ് അധികൃതർ ഉടൻതന്നെ സംഭവസ്ഥലം വളയുകയും പബ്ലിക് പ്രോസിക്യൂട്ടറും ഫോറൻസിക് തെളിവ് വിഭാഗവും എത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തു. മരണം ഒരു ക്രിമിനൽ കൊലപാതകമാണ് എന്ന് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.
സംഭവത്തെ തുടർന്ന് അഹ്‌മദി പോലീസ് നടത്തിയ അതിവേഗ അന്വേഷണത്തിലാണ് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഫിലിപ്പീനി പ്രവാസിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനും തുടർ നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി