കുവൈറ്റ് സിറ്റി: താമസ നിയമത്തിലെ ആർട്ടിക്കിൾ 22 (കുടുംബ വിസ) ലംഘിച്ചവർക്ക് പദവി ക്രമീകരിക്കാൻ അവസരം നൽകിക്കൊണ്ടുള്ള യാതൊരു തീരുമാനവും സർക്കുലറും പുറപ്പെടുവിച്ചിട്ടില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയും ചില മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം അറിയിച്ചു.
താമസ നിയമ ലംഘകർക്ക് വിസ സ്റ്റാറ്റസ് മാറ്റാൻ പൊതുമാപ്പ് അനുവദിച്ചതായുള്ള അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇത്തരം വാർത്തകൾ തികച്ചും വ്യാജമാണ് എന്ന് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ (മുമ്പ് ട്വിറ്റർ) അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു.
ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഏത് തീരുമാനങ്ങളും സർക്കുലറുകളും ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോഴും പങ്കുവെക്കുമ്പോഴും കൃത്യത ഉറപ്പാക്കണമെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള പ്രസ്താവനകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോടും മാധ്യമങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു