May 8, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മൊബൈൽ ഐഡി ആപ്ലിക്കേഷനിലെ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും  അംഗീകരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി :  മൊബൈൽ ഐഡി ആപ്ലിക്കേഷനിലെ  ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും സാധുതയുള്ള രേഖയായി അംഗീകരിച്ചു. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ്  പുറപ്പെടുവിച്ച ഉത്തരവ് വഴിയാണ് പുതിയ തീരുമാനം.  എല്ലാ സർക്കാർ, സർക്കാരിതര ഇടപാടുകളിലും സാധുവായ ഔദ്യോഗിക രേഖയായി ഇനി കുവൈറ്റ് മൊബൈൽ ഐഡി ആപ്പിലെ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും സ്വീകരിക്കുന്നതിന് 2023 ലെ 679 നമ്പർ ഉത്തരവ് നൽകിയിരിക്കുന്നത്.