May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ബയോമെട്രിക് വിവരശേഖരണം  : ഓരോ ദിവസവും ശേഖരിക്കുന്നത് ശരാശരി 10,000 പേരുടെ വിവരങ്ങൾ

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സി​റ്റി: ബയോമെട്രിക് വിവരശേഖരണത്തിൻ്റെ ഭാഗമായി  ഓരോ ദിവസവും ശേഖരിക്കുന്നത് ശരാശരി 10,000 പേരുടെ വിവരങ്ങൾ . ആ​രം​ഭി​ച്ച് 75 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​തു​വ​രെ 7,50,000 പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ല്ലാ​വ​രു​ടെ​യും വി​ര​ല​ട​യാ​ളം എ​ടു​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി​ക്ര​മം എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ലും മ​ന്ത്രാ​ല​യ സ​മു​ച്ച​യ​ങ്ങ​ളി​ലും പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ‘സ​ഹ​ൽ’ ആ​പ്ലി​ക്കേ​ഷ​നും ‘മെ​റ്റാ പ്ലാ​റ്റ്‌​ഫോം’​വ​ഴി​യും ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് അ​പ്പോ​യി​ന്റ്‌​മെ​ന്റു​ക​ൾ ബു​ക്ക് ചെ​യ്യാ​മെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ളി​ലെ (ജി.​സി.​സി) പൗ​ര​ന്മാ​ർ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് (moi.gov.kw) വ​ഴി കൂ​ടി​ക്കാ​ഴ്‌​ച​ക​ൾ ബു​ക്ക് ചെ​യ്യാം. കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​ത്തു​പോ​കാ​ൻ ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ളം ആ​വ​ശ്യ​മി​ല്ല. രാ​ജ്യ​ത്തേ​ക്ക് വ​രു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​ണ്.

കുവൈറ്റികൾ, ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കാ​യി ഹ​വ​ല്ലി, ഫ​ർ​വാ​നി​യ, അ​ഹ​മ്മ​ദി, ജ​ഹ്‌​റ, മു​ബാ​റ​ക് അ​ൽ ക​ബീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ലി സ​ബാ​ഹ് അ​ൽ സാ​ലം ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലും ജ​ഹ്‌​റ മേ​ഖ​ല​യി​ലെ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലും പ്ര​വാ​സി​ക​ൾ​ക്കാ​യി ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ഇ​വ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ അ​റി​യി​ച്ചു.