കുവൈറ്റ് സിറ്റി: കുവൈറ്റിലെ സുരക്ഷാ സാഹചര്യങ്ങൾക്കിടെയുണ്ടായ അനിഷ്ട സംഭവത്തിൽ 11 വയസ്സുകാരി കൊല്ലപ്പെട്ടു. മിസൈല്‍ അവശിഷ്ടങ്ങള്‍ (Shrapnel) ശരീരത്തിൽ തറച്ചുകയറിയാണ് പെൺകുട്ടി മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഇതേ കുടുംബത്തിലെ മറ്റ് നാല് പേരെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാക്കി.
പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തത് പ്രകാരം , സംഭവസ്ഥലത്തുവെച്ച് തന്നെ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് കുടുംബാംഗങ്ങളുടെ ആരോഗ്യനില നിലവിൽ സ്ഥിരതയുള്ളതാണെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു. തുറസ്സായ സ്ഥലങ്ങളിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും അസ്വാഭാവികമായ വസ്തുക്കളോ ലോഹാവശിഷ്ടങ്ങളോ കണ്ടാൽ ഉടൻ തന്നെ സുരക്ഷാ സേനയെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ ദാരുണ സംഭവം. പ്രവാസി സമൂഹവും പ്രാദേശിക നിയമങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കണമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി