ന്യൂസ് ബ്യൂറോ, കുവൈറ്റ്
സാൽമിയ :കെ ഐ.ജി കുവൈത്ത് സാൽമിയ ഏരിയ അടുത്ത രണ്ടു പ്രവർത്തന വർഷത്തേക്കുള്ള (2024-25)ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ് ആയി റിഷ്ദിൻ അമീർനെയും ജനറൽ സെക്രട്ടറി ആയി നിസാർ കെ. റഷീദിനെയും ട്രെഷറർ ആയി താജുദ്ധീൻ. വി. കെ. യേയും തെരഞ്ഞെടുത്തു
അമീർ കാരണത്ത്, ആസിഫ് വി ഖാലിദ് (വൈസ് പ്രസിഡന്റുമാർ ), മുഹമ്മദ് ഷിബിലി, ദിൽഷാദ് അബൂബക്കർ (ജോയിന്റ് സെക്രട്ടറിമാർ ), അബ്ദുൽ ഷുക്കൂർ വണ്ടൂർ(അസിസ്റ്റന്റ് ട്രഷറർ ) ഇസ്മായിൽ വി. എം മാള,സഫ്‌വാൻ ആലുവ, സലീം വണ്ടൂർ, നാസർ മടപ്പള്ളി ,ഫൈസൽ ബാബു ചാവക്കാട് , ആസിഫ് പാലക്കൽ , മുഹമ്മദ് നിയാസ്, ജവാദ് അമീർ, മുഹമ്മദ് ഷിബിലി, നാസർ പതിയാരത്ത്, ജഹാൻ അലി എന്നിവരെ വിവിധ വകുപ്പ് കൺവീനർമാരായി തെരെഞ്ഞെടുക്കുകയും ചെയ്തു.
കെ. ഐ. ജി കുവൈറ്റ് കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, സെക്രട്ടറി അഡ്വ :സിറാജ് സ്രാംമ്പിക്കൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഏരിയ പ്രസിഡന്റ് ആസിഫ് വി ഖാലിദ് സ്വാഗതം ആശംസിച്ചു. സക്കീർ ഹുസൈൻ തുവ്വൂർ ഖിറാഅത്ത് നടത്തി.
More Stories
ഇന്ത്യൻ സ്റ്റാർ വോയ്സ് മെഗാ ഫൈനൽ -ഹെലൻ സൂസൻ മികച്ച ഗായിക
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.