കുവൈറ്റ്: സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ ലഹരി-മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പതിനാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ, ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ്, കുവൈറ്റ് ഹാർട്ട് ഫൌണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെ ജലീബ് ഇന്ത്യൻ സെൻട്രൽ സ്ക്കൂളിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ, ജനറൽ മെഡിസിൻ, ഓൺകോളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്, ഇ.എൻ.ടി., പീഡിയാട്രിക്, കാർഡിയോളജി, ന്യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള അൻപതിൽപരം വിദഗ്ദ്ധ ഡോക്ടർന്മാർ പങ്കെടുത്തു. കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം, ഈ.സി.ജി., കൊളസ്ട്രോൾ, അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു.
ക്യാമ്പിനോടനുബന്ധിച്ച് നടന്ന യോഗത്തിന്റെ ഉത്ഘാടനം എഫ്.ഐ.ഡി. പ്രസിഡന്റ് ഡോ. സമീർ ഹുമദ് നിർവ്വഹിച്ചു. ലഹരി-മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും സെൻറ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരിയുമായ റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, വൈസ് പ്രസിഡണ്ടും ക്യാമ്പ് കോർഡിനേറ്ററുമായ എബി ശാമുവേൽ സ്വാഗതവും, സെക്രട്ടറി റോയ് എൻ. കോശി നന്ദിയും രേഖപ്പെടുത്തി.
എഫ്.ഐ.ഡി. ജനറൽ സെക്രട്ടറി ഡോ. ഫിലിപ്പോസ് ജോർജ്ജ്, ഐഡാക്ക് കമ്മ്യൂണിറ്റി വെൽഫെയർ കമ്മറ്റി ചെയർ ഡോ. ജോഷിൻ സൂസൻ, സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ഇടവക ട്രസ്റ്റി ദീപക് അലക്സ് പണിക്കർ, ഇടവക സെക്രട്ടറി ജേക്കബ് റോയി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡോ. ഹിഷാം, കുവൈറ്റ് ഹാർട്ട് ഫൌണ്ടേഷൻ, കെ.എസ്. വർഗീസ്സ്, സി.ഈ.ഓ. ഗൾഫ് അഡ്വാൻസ്ഡ് ട്രേഡിങ്ങ് കമ്പനി, ട്രഷറർ ജോൺ ജോർജ്ജ്, സാമുവേൽ കാട്ടൂർകളീക്കൽ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
കുവൈത്തിൽ അധിവസിക്കുന്ന വിവിധ രാജ്യക്കാരായ 350-ലധികം ആളുകൾ ക്യാമ്പിന്റെ സൗകര്യം പ്രയോജനപ്പെടുത്തി.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി