കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, മുജീബ് മൂടാൽ ആശംകൾ നേർന്നു. ആബിദ് അൽ ഖാസ്‌മി റമദാൻ പ്രഭാഷണം നിർവഹിച്ചു. അദ്‌നാൻ മുസ്തഫ കാരി പ്രാർത്ഥന നടത്തി. കെ എം സി സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹംസ കരിങ്കപ്പാറ സ്വാഗതവും ട്രഷറർ ഫിയാസ് പുകയൂർ നന്ദിയും പറഞ്ഞു.
ജില്ലാ – മണ്ഡലം ഭാരവാഹികളായ ഫഹദ് പൂങ്ങാടാൻ, ഇസ്മായിൽ കോട്ടക്കൽ, ബക്കർ പൊന്നാനി, സലിം നിലമ്പൂർ, മുസ്തഫ കമാൽ, മുജീബ് ചേകന്നൂർ, ഗഫൂർ ചെലമ്പ്ര നേതൃത്വം നൽകി.
കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു