ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സാൽമിയയിൽ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. പരിശോധനയിൽ 123 കുപ്പികളുമായി പ്രവാസി അറസ്റ്റിലായി. സെക്ടർ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റുജൈബിന്റെ നിർദ്ദേശത്തെ തുടർന്ന് പൊതു സുരക്ഷാ വിഭാഗമായി റെയ്ഡ് നടത്തി പ്രവാസിയെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ വിൽപനക്ക് തയാറാക്കിയ 123 കുപ്പി മദ്യം,മൂന്ന് ബാരൽ മദ്യം, മദ്യം നിർമിക്കുന്നതിനും കുപ്പിയിലാക്കുന്നതിനും പാക്കേജിങ്ങിനും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ, പ്രതിദിനം ഏകദേശം 150 കുപ്പി മദ്യം ഉൽപാദിപ്പിക്കുന്നതായി പ്രതി സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇറക്കുമതി ചെയ്ത മദ്യക്കുപ്പികളിൽ സ്വയം നിർമിച്ച മദ്യം നിറച്ചു സീൽ ചെയ്ത് വിദേശമദ്യം എന്ന നിലയിലായിരുന്നു ഇടപാട്. ഒരു കുപ്പിക്ക് 60 ദീനാർ വരെ ഈടാക്കിയിരുന്നു.
പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രാജ്യത്ത് ലഹരി വസ്തുക്കൾക്കെതിരായ പരിശോധന കർശനമാണ്.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു