ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രവാസ ലോകത്തെ സീറോ മലബാർ സഭാ മക്കളുടെ ഏറ്റവും വലിയ സംഘടനയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ 29 മത്തെ ഭരണസമിതി നിലവിൽ വന്നു. അബ്ബാസിയയിൽ വച്ച് നടന്ന പൊതുയോഗത്തിൽ വച്ച് സംഘടനയുടെ പ്രസിഡണ്ടായി ഡെന്നി തോമസ് കാഞ്ഞൂപറമ്പിലും ജനറൽ സെക്രട്ടറിയായി ജോർജ് ജോസഫ് വക്കത്തിനാലും ട്രഷറർ ആയി ഫ്രാൻസിസ് പോൾ കോയിക്കാകുടി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. അതോടൊപ്പം വിവിധ മേഖലകളുടെ കൺവീനർ മാരായി സിജോ മാത്യു ആലോലിച്ചാലിൽ ( അബ്ബാസിയ) , ഫ്രാൻസിസ് പോൾ മാളിയേക്കൽ (സിറ്റി ഫർവാനിയ) ജോബ് ആന്റണി പുത്തൻവീട്ടിൽ (സാൽമിയ) ജോബി വർഗീസ് തെക്കേടത്ത് ( ഫഹഹീൽ) എന്നിവരും അധികാരമേറ്റെടുത്തു.
1995ൽ കുവൈറ്റിന് സ്ഥാപിതമായ സംഘടനയായ എസ്എംസിഎ സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എകെസിസിയോട് അഫിലിയേറ്റ് ചെയ്ത സംഘടനയാണ്. കുവൈറ്റിലെ 4 ഏരിയ കളിൽ പ്രവർത്തിക്കുന്ന ഏരിയ കമ്മിറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളാണ് കേന്ദ്ര കമ്മിറ്റിയിൽ പ്രവർത്തിക്കുന്നത് . വർഷങ്ങളായി നടത്തുന്ന ഭവന നിർമ്മാണ പദ്ധതികളിലൂടെ 800ലധികം വീടുകൾ ഉണ്ടാക്കുവാൻ സംഘടനയ്ക്ക് സാധിച്ചു എന്നത് വളരെ പ്രശംസനീയമായ കാര്യമാണ് . അതോടൊപ്പം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നാട്ടിലും കുവൈറ്റിലുമായി സംഘടന നടത്തിവരുന്നു





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.