ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.മേഖല പ്രസിഡന്റ് സന്തോഷ് കെ ജി യുടെ അധ്യക്ഷതയിൽ മെഹ്ബുള കല സെന്ററിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മെഹ്ബുള സീസൈഡ് യൂണിറ്റ് അംഗം ജോബിൻസ് ജോസഫ് പ്രശസ്ത എഴുത്തുകാരൻ ആനന്ദിന്റെ “മരുഭൂമികൾ ഉണ്ടാകുന്നത്”എന്ന പുസ്തകം പരിചയപ്പെടുത്തി തുടർന്ന് നിരവധി ആസ്വാദകർ ചർച്ചയിൽ പങ്കെടുത്തു. കല കുവൈറ്റ് അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം പ്രസീത ജിതിൻപ്രകാശ് നന്ദി രേഖപ്പെടുത്തി
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.