ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്ത് അനുഭവപ്പെടുന്ന മഴ ബുധനാഴ്ച വരെ തുടരുമെന്നും ബുധനാഴ്ച ഉച്ചയോടെ അതിൻ്റെ ഉച്ചസ്ഥായിയിലെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യത്യസ്‌ത തീവ്രതയിലുള്ള ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം ചില പ്രദേശങ്ങളിൽ ആലിപ്പഴം പെയ്യാനും മറ്റ് ചിലയിടങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി കുവൈറ്റ് വാർത്താ ഏജൻസിയോട് (കുന) പറഞ്ഞു.
വ്യാഴാഴ്ച രാവിലെയോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .





More Stories
ഷാജി ജി. തുരുത്തിയിലിന്റെ ചെറുകഥാ സമാഹാരം ‘ഉപ്പും ചപ്പയും’ പ്രകാശനം ചെയ്തു
നിരോധിത ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന വെയർഹൗസ് അടച്ചു പൂട്ടി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം
വായുമലിനീകരണ തോത് കൃത്യമായി നിരീക്ഷിക്കുന്നതിനായി സാങ്കേതിക നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കി കുവൈറ്റ് എൻവിറോൺമെന്റ് പബ്ലിക് അതോറിറ്റി