ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കുവൈറ്റ് സിറ്റി മാർത്തോമ യുവജനസഖ്യവും ബി ഡി കെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂൺ 7 വെള്ളിയാഴ്ച, ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 5 മണി വരെ
അദാൻ ആശുപത്രിയ്ക്ക് സമീപമുള്ള കോപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ചാണ് നടക്കുക.
2024 ജൂൺ 14 ന് ആഘോഷിക്കുന്ന ലോക രക്തദാതാക്കളുടെ ദിനത്തിൽ, ലോകാരോഗ്യ സംഘടനയും ലോകമെമ്പാടുമുള്ള പങ്കാളികളും കമ്മ്യൂണിറ്റികളും “രക്തദാതാക്കൾക്ക് നന്ദി!” എന്ന പ്രമേയത്തിന് പിന്നിൽ അണിനിരക്കുന്ന ഈ വേളയിൽ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകാൻ ആഗ്രഹിക്കുന്നവർ താഴെപറയുന്ന നമ്പറിൽ ബന്ധപ്പെടുക.
69606580, 90041663
രജിസ്ട്രേഷൻ ലിങ്ക്
https://docs.google.com/forms/d/e/1FAIpQLSeSdMhbTJAc9hbANrWYl7_oEc52Fm79v_Fz7cRMNZIICA8kKA/viewform?usp=pp_url
അബ്ബാസിയയിൽ നിന്ന് വാഹനസൗകര്യം ലഭ്യമായിരിക്കും.





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.