August 9, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നാടിന്റെ കാവലാളായി കുവൈറ്റ് ഇൻകാസ് യൂത്ത് വിംഗ്: ക്വിറ്റിന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു;

ക്വിറ്റിന്ത്യാ ദിനത്തിന്റെയും യൂത്ത് കോൺഗ്രസിന്റെ 64-ാം സ്ഥാപക ദിനത്തിന്റെയും ഭാഗമായി കുവൈറ്റ് ഇൻകാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു.

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടമായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് കുവൈറ്റിൽ നിന്നും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.

“ലഹരി വിമുക്ത കേരളം – നമ്മുടെ ഉത്തരവാദിത്തം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഇൻകാസ് യൂത്ത് വിംഗ് പ്രസിഡന്റ് അജു അല്‍ബട്ടിന്റെ അധ്യക്ഷതയിൽ.
കുവൈറ്റ് സെന്റ് ജോൺസ് മാർത്തോമാ ചർച്ച് ഫാദർ.
ബിനു എബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിന്റെ ചരിത്രത്തെയും കുറിച്ചും, ഇന്നത്തെ യുവത്വം ഏറ്റെടുക്കേണ്ട ലഹരി വിരുദ്ധ സന്ദേശത്തെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇൻകാസ് കുവൈത്ത് ചെയർമാൻ
രാജീവ്‌ നടുവിലെമുറി, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി അനൂപ് സോമൻ, ട്രഷറർ അലക്സ് മാത്യു പുത്തൂർ,
മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുംമൂട്ടിൽ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജെയിംസ് വി കൊട്ടാരം ‘ഓപ്പറേഷൻ തൂഫാൻ’ പ്രതിജ്ഞാ വാചകം യോഗത്തിന് ചൊല്ലിക്കൊടുത്തു.
ചടങ്ങിന് ജില്ലാ കൺവീനർമാരായ അനിൽ വള്ളികുന്നം, ഷിജു ഓതറ, അലക്സ് മാനന്തവാടി, എബി ജോയ്, ലീൻ ഔസേപ്പ്, സുമിത് റാന്നി, ബിജു അലക്സാണ്ടർ, ഷിബു തയ്യിൽ, രതീഷ് കുമ്പളത്ത്, ശശി വലിയകുളങ്ങര, ജിജി നൈനാൻ, പ്രകാശ് ചിറ്റേഴത്ത്, ബിജു ഡാനിയേൽ, അനു ആൽബർട്ട്, ജ്യോതിഷ് കടമ്പനാട് തുടങ്ങിയവർ നേതൃത്വം നൽകി.
ബിജി പള്ളിക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ
ഒസാമ വാഹിദ് നന്ദിയും രേഖപ്പെടുത്തി

You may have missed

error: Content is protected !!