കുവൈറ്റ് സിറ്റി: കുവൈറ്റ് നീതിന്യായ മന്ത്രാലയം നടപ്പിലാക്കിയ വിവിധ നിയമനടപടികളുടെ ഭാഗമായി ജൂൺ മാസത്തിൽ മാത്രം 8,88,700 കുവൈറ്റി ദീനാർ സർക്കാരിലേക്ക് പിരിച്ചെടുത്തതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കോടതി വിധികൾ കൃത്യമായി നടപ്പാക്കുന്നതിന്റെയും ജുഡീഷ്യൽ നടപടികൾ വേഗത്തിലാക്കുന്നതിന്റെയും ഭാഗമായി മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മാസത്തിൽ മാത്രം ആകെ 4,00,519 എക്സിക്യൂഷൻ (നിയമപാലന) നടപടികളാണ് മന്ത്രാലയം പൂർത്തിയാക്കിയത്.
ഇതിൽ യാത്രാവിലക്ക് വിഭാഗം (Travel Ban Department) മാത്രം 5,855 നടപടികൾ പൂർത്തിയാക്കി. കളക്ഷൻ ഫോമുകൾ വഴി 4,47,753 ദീനാറും രസീതുകൾ വഴി 4,40,947 ദീനാറും ഉൾപ്പെടെയാണ് ആകെ 8.88 ലക്ഷത്തിലധികം ദീനാർ ശേഖരിച്ചത്. കടക്കാരുടെ ഫണ്ടുകളോ സ്വത്തുക്കളോ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട 83,380 എക്സിക്യൂഷൻ റിപ്പോർട്ടുകളാണ് ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത്. കൂടാതെ ജപ്തി ഒഴിവാക്കൽ (39,377), സ്ഥിതിവിവര തെളിവ് റിപ്പോർട്ടുകൾ (5,826), ജപ്തി ഒഴിവാക്കൽ അപേക്ഷകൾ (4,983), വാഹന ജപ്തി ഒഴിവാക്കൽ അപേക്ഷകൾ (4,481), പുതിയ യാത്രാവിലക്ക് അപേക്ഷകൾ (4,357), കടക്കാരെ അറസ്റ്റ് ചെയ്തു ഹാജരാക്കാനുള്ള അപേക്ഷകൾ (2,645) എന്നിവയും പ്രോസസ്സ് ചെയ്തു.
ഗവർണറേറ്റുകൾ തിരിച്ചുള്ള കണക്കുകളിൽ 1,20,778 നടപടികളുമായി കാപ്പിറ്റൽ ഗവർണറേറ്റാണ് ഏറ്റവും മുന്നിൽ. അഹമ്മദി (75,634), ഹവല്ലി (67,452), ഫർവാനിയ (56,736), ജഹ്റ (48,744), മുബാറക് അൽ കബീർ (29,860) എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ കണക്കുകൾ. കൂടാതെ തുറമുഖങ്ങൾ, സുലൈബിയ, ലോയേഴ്സ് അസോസിയേഷൻ കേന്ദ്രങ്ങൾ എന്നിവടങ്ങളിലായി 1,315 അധിക നടപടികളും പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.





More Stories
നാടിന്റെ കാവലാളായി കുവൈറ്റ് ഇൻകാസ് യൂത്ത് വിംഗ്: ക്വിറ്റിന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു;
കുവൈറ്റ് സന്ദർശന വിസ റെസിഡൻസി വിസയാക്കി മാറ്റുന്നതിന് കർശന നിയന്ത്രണം ; കുടുംബ വിസയ്ക്കും തൊഴിൽ വിസയ്ക്കും പ്രത്യേക നിബന്ധനകൾ
കുവൈറ്റ് കിംഗ് ഫഹദ് റോഡിൽ ( റോഡ് 40 ) ഇന്ന് (08/08/2026) മുതൽ ഗതാഗത നിയന്ത്രണം ; ഫിഫ്ത് റിങ് റോഡിലേക്കുള്ള പാത ഒരു ആഴ്ചത്തേക്ക് അടച്ചിടും