കുവൈറ്റ് സിറ്റി: കുവൈറ്റിനെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് സൈനിക ജനറൽ സ്റ്റാഫ് സ്ഥിരീകരിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വ്യോമസേന പൂർണ്ണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി തുടരുകയാണെന്നും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിപ്പിൽ കൂട്ടിച്ചേർത്തു.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങൾ യാതൊരുവിധത്തിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും സൈനിക വക്താവ് അറിയിച്ചു. ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങൾ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കാനും സൈന്യം ജനങ്ങളോട് അഭ്യർത്ഥിച്ചു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ