കുവൈറ്റ് സിറ്റി: ഇന്ന് വ്യാഴാഴ്ച (28/05/26) കുവൈറ്റ് വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദം ,ശത്രുക്കളുടെ വ്യോമലക്ഷ്യങ്ങളെ പ്രതിരോധ സംവിധാനം (Air Defense System) ആകാശത്തുവെച്ച് വിജയകരമായി തടഞ്ഞുനിർത്തി നശിപ്പിച്ചതു മൂലമാണ് ഈ ശബ്ദമുണ്ടായതെന്ന് സൈന്യം ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം; ജാഗ്രതയോടെ സൈന്യം
പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ-ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മിലിട്ടറി ജനറൽ സ്റ്റാഫ് ആവശ്യപ്പെട്ടു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ സായുധ സേന അതീവ ജാഗ്രതയോടെയും സൂക്ഷ്മമായും നിരീക്ഷിച്ചുവരികയാണ്. ഏത് തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആക്രമണശ്രമത്തിൽ എവിടെയെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ ആശ്രയിക്കണമെന്നും സൈനിക വക്താവ് അഭ്യർത്ഥിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല