കുവൈറ്റ് സിറ്റി: കടുത്ത വേനൽച്ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി കുവൈറ്റിൽ ഉച്ചസമയങ്ങളിൽ ഡെലിവറി ബൈക്കുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തി. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് നിയന്ത്രണം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (PAM) നിർദ്ദേശപ്രകാരം ഓപ്പൺ ഏരിയകളിലെ ഉച്ചസമയ ജോലി നിരോധനത്തോട് അനുബന്ധിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം ഈ പുതിയ നടപടി പ്രഖ്യാപിച്ചത്.
നിശ്ചിത സമയങ്ങളിൽ രാജ്യത്തെ എല്ലാ റോഡുകളിലും പ്രദേശങ്ങളിലും ഡെലിവറി കമ്പനികളുടെ മോട്ടോർ സൈക്കിളുകൾ സർവീസ് നടത്താൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കടുത്ത വേനൽക്കാല താപനിലയിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം.
നിർദ്ദേശം ലംഘിക്കുന്ന കമ്പനികൾക്കും തൊഴിലുടമകൾക്കുമെതിരെ ലൈസൻസ് നിബന്ധനകൾ ലംഘിച്ചതിന് കടുത്ത നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനങ്ങളോട് യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കില്ലെന്നും, തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയുള്ള നിയമങ്ങൾ കമ്പനികൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;