കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ, ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്), ആർ.ഇ.ജി ലേണിംഗ് സെൻറർ, ജസീറ എയർവേസ് എന്നിവ സംയുക്തമായി നാട്ടിൽ കുടുങ്ങിയിരുന്ന ആരോഗ്യ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമായി കുവൈത്തിലെത്തിച്ചു. യാത്രാ പ്രതിസന്ധി മൂലം തിരികെ വരാൻ സാധിക്കാതിരുന്ന നഴ്സുമാർ ഉൾപ്പെടെ അൻപതിലധികം ആളുകളടങ്ങുന്ന ആദ്യ ബാച്ച് യാത്രക്കാർ കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലെ ഖൈസുമ എയർപോർട്ട് വഴിയാണ് കുവൈത്തിലെത്തിയത്.

വാർഷിക അവധിക്കായി നാട്ടിലായിരുന്ന നിരവധി ആളുകളുടെ അവധി കാലാവധി അവസാനിക്കുകയും, ജോലിയിൽ തിരിച്ചുചേരേണ്ട സമയം അതിക്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഇൻഫോകിൻ്റെ ഇടപെടൽ വലിയ ആശ്വാസമായന്നു യാത്രക്കാർ അഭിപ്രായപ്പെട്ടു.
ഇൻഫോക് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ അംഗങ്ങളുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും കൂടെ എപ്പോഴും ഉണ്ടാവുമെന്നും, അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള ശ്രമങ്ങൾ ഭാവിയിലും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇൻഫോകിൻ്റെ അടുത്ത വിമാന സർവീസ് മാർച്ച് 27ന് ആണ്. വ്യോമപാത അടച്ചതിനെത്തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഇപ്പോഴും നിർത്തിവച്ചിരിക്കുകയാണ്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല