കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത്, ബി ഡി കെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 10-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5.00 മുതൽ 7.00 വരെ Jabriya Central Blood Bank-ിൽ ക്യാമ്പ് നടക്കും.
കുവൈത്തിലെ കൊല്ലം ജില്ലക്കാരുടെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത്, സമൂഹനന്മ ലക്ഷ്യമാക്കി വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. അതിന്റെ ഭാഗമായാണ് ഈ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നത്.മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും അടിയന്തര സാഹചര്യങ്ങളും മൂലം രക്താവശ്യകത ഉയർന്നതിനാൽ, കൂടുതൽ ആളുകളെ സന്നദ്ധ രക്തദാനത്തിലേക്ക് പ്രേരിപ്പിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന
ലിങ്ക് സന്ദർശിക്കുകയോ ഫ്‌ളയറിലുള്ള QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.
https://docs.google.com/forms/d/e/1FAIpQLSfUpglijkVju5W2UwwMr-Rv_-Hw8Wv-ocTIswCUIUcx29ZL9w/viewform





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ