കുവൈറ്റ് സിറ്റി: സാങ്കേതിക തകരാറിനെ തുടർന്ന് കുവൈറ്റിലെ ഹവല്ലി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ഉണ്ടായ തകരാറാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര മെയിന്റനൻസ് സംഘങ്ങളെ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും വൈദ്യുതി വിതരണം എത്രയും വേഗം സാധാരണ നിലയിലാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ട്രാൻസ്ഫോർമർ സ്റ്റേഷനുകളിലെ തകരാർ കൃത്യമായി കണ്ടെത്തി പരിഹരിക്കാനും അവ തിരികെ പ്രവർത്തനക്ഷമമാക്കാനുമുള്ള ശ്രമങ്ങൾ സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തിൽ തുടരുകയാണ്.





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;