കുവൈത്ത് സിറ്റി: കുവൈത്ത് തലസ്ഥാന നഗരിയിലെ പാർപ്പിട സമുച്ചയത്തിന് (Residential Complex) നേരെ ഇന്ന് പുലർച്ചെ 1:15-ഓടെ ശത്രുതാപരമായ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിലുണ്ടായ തീപിടിത്തം ഫയർ ഫോഴ്സ് സംഘം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർ ഫോഴ്സ് ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഖരീബ് അറിയിച്ചു.
ഇറാനിയൻ അധിനിവേശ ഡ്രോൺ പതിച്ചാണ് പാർപ്പിട സമുച്ചയത്തിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തേക്ക് ഉടനടി കുതിച്ചെത്തിയ അഗ്നിശമന സേനാംഗങ്ങൾ അതിവേഗം തീയണയ്ക്കുകയും വൻ ദുരന്തം ഒഴിവാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫയർ ഫോഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തുടർന്ന് സുരക്ഷാ ഏജൻസികൾ പ്രദേശത്ത് പരിശോധന കടുപ്പിച്ചു. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ജനറൽ ഫയർ ഫോഴ്സ് വ്യക്തമാക്കി.





More Stories
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ
കുവൈറ്റിൽ ശക്തമായ ട്രാഫിക് പരിശോധന : 2,756 നിയമലംഘനങ്ങൾ ; 232 വാഹനങ്ങൾ പിടിച്ചെടുത്തു