കുവൈറ്റ് : ഗതാഗത നിയമലംഘനങ്ങളെ ചെറുക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന കർശന നടപടികളുടെ ഭാഗമായി ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ തീവ്രമായ ട്രാഫിക് പരിശോധനയിൽ വൻതോതിൽ നിയമലംഘനങ്ങൾ കണ്ടെത്തി. ജഹ്‌റ ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 5,005 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി , 45 ഓളം വാഹനങ്ങൾ പിടിച്ചെടുത്തു.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഈ ഓപ്പറേഷനുകൾ പൊതുസുരക്ഷ നിലനിർത്താനും നിയമം നടപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾക്ക് 43 കാറുകളും 2 മോട്ടോർസൈക്കിളുകളും ഉൾപ്പെടെ ആകെ 45 വാഹനങ്ങൾ പിടിച്ചെടുത്തു.
കാലാവധി കഴിഞ്ഞ താമസാനുമതിയിൽ രാജ്യത്ത് തങ്ങിയ 6 പേരെ അറസ്റ്റ് ചെയ്തു. ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത 6 പേരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും 8 പേരെ മുൻകരുതൽ തടങ്കലിൽ വെക്കുകയും ചെയ്തു.
നിയമലംഘനൾ രേഖപ്പെടുത്തിയിരുന്ന 7 വാഹനങ്ങൾ പിടിച്ചെടുത്തു.
മനഃപൂർവം ഗതാഗത തടസ്സമുണ്ടാക്കി ഓവർടേക്ക് ചെയ്തതിന് 109 നിയമലംഘനങ്ങളും അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിച്ചതിന് 22 നിയമലംഘനങ്ങളും രേഖപ്പെടുത്തി.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരോട് ഒരു ദയയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സജീവമായ സഹകരണം അനിവാര്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഗതാഗത നിയമലംഘനങ്ങളെക്കുറിച്ചോ അശ്രദ്ധമായ ഡ്രൈവിംഗിനെക്കുറിച്ചോ പൊതുജനങ്ങൾക്ക് ഓപ്പറേഷൻസ് റൂം ഹോട്ട്‌ലൈൻ (112) വഴിയോ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ വാട്ട്‌സ്ആപ്പ് സേവനം (99324092) വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല