കുവൈത്ത് സിറ്റി: പ്രാദേശികമായി നിർമ്മിച്ച മദ്യം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണെന്ന വ്യാജേന വിപണനം നടത്തിയ കേസിൽ ഏഷ്യൻ വംശജയായ ഒരു വനിതാ പ്രവാസിയെ കുവൈത്തിൽ ഖൈത്താൻ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു.
മഹ്ബൂലയിലെ ഇവരുടെ താമസസ്ഥലം വ്യാജമദ്യ നിർമ്മാണത്തിനുള്ള കേന്ദ്രമായി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അധികൃതർ റെയ്ഡ് നടത്തിയത്. നിയമപരമായ അനുമതിക്ക് ശേഷം നടത്തിയ പരിശോധനയിൽ, വൻതോതിലുള്ള മദ്യനിർമ്മാണ ഉപകരണങ്ങളും വിൽപനക്കായി തയ്യാറാക്കിയ 300-ൽ അധികം വ്യാജ മദ്യക്കുപ്പികളും സുരക്ഷാ സേന പിടിച്ചെടുത്തു.
ഇറക്കുമതി ചെയ്ത വിദേശ ബ്രാൻഡുകളുടേതിന് സമാനമായ ലേബലുകളും ബോട്ടിലുകളും ഇവിടെ കണ്ടെത്തി. ഈ ലേബലുകൾ ഉപയോഗിച്ച് പ്രാദേശികമായി നിർമ്മിച്ച മദ്യം ഉയർന്ന വിലയ്ക്ക് വിൽക്കാനായിരുന്നു പ്രതിയുടെ ശ്രമം.
തുടർ നടപടികൾക്കായി അറസ്റ്റിലായ പ്രവാസിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് അനധികൃത മദ്യവ്യാപാരം, നിർമ്മാണം എന്നിവയ്ക്കെതിരെ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല