ഗതാഗത അച്ചടക്കം ഉറപ്പുവരുത്തുന്നതിനും, റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പ് നടത്തുന്ന തീവ്രമായ പരിശോധനകൾ തുടരുന്നു. 2025 ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലയളവിൽ നടന്ന ട്രാഫിക് കാമ്പെയ്‌നുകളിൽ 31,395 വിവിധ ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.
അമിതവേഗത, ട്രാഫിക് ലെയ്ൻ പാലിക്കാത്തത്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൻ്റെ ഭാഗമായി 29 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടുകയും, ഇംപൗണ്ട്മെൻ്റ് ഗാരേജിലേക്ക് മാറ്റുകയും ചെയ്തു.
പരിശോധനയിൽ, റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ 126 പേരും, ഔദ്യോഗിക രേഖകളില്ലാത്ത 36 പേരും പിടിയിലായി. കൂടാതെ, വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 66 പേരെയും, പിടികിട്ടാപ്പുള്ളികളായ 66 വാഹനങ്ങളെയും പിടികൂടി. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മൂന്ന് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് റഫർ ചെയ്തു.
ഈ കാലയളവിൽ 2,042 ട്രാഫിക് റിപ്പോർട്ടുകൾ വകുപ്പ് കൈകാര്യം ചെയ്തു ,ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും, രാജ്യത്തെ റോഡുകളിൽ ഗതാഗത അച്ചടക്കം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടികൾ തുടരുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. റോഡ് ഉപയോക്താക്കൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി