കുവൈറ്റിലെ നിലവിലെ ഇന്ത്യൻ അംബാസഡറായ ഹിസ്സ് എക്സലൻസി ഡോ. ആദർശ് സ്വൈകയെ കെനിയയിലെ അടുത്ത ഹൈക്കമ്മീഷണറായി നിയമിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി ,
നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡയറക്ടറായും വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. റഷ്യയിലെ ഇന്ത്യൻ എംബസിയിലും മറ്റ് വിദേശകാര്യ മിഷനുകളിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. നയതന്ത്ര മേഖലയിൽ മികച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് ഡോ. ആദർശ് സ്വൈക.





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;