ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: തനിമ കുവൈത്തിന്റെ ഹാർഡ്കോർ അംഗവും സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും ആയിരുന്ന അന്തരിച്ച രാജു സഖറിയാസിന്റെ ഓർമ്മകകളുമായി, കുവൈറ്റിലെ കല, സാഹിത്യ,സാംസ്കാരിക രാഷ്ട്രീയ, കായിക, ബിസ്സിനെസ്സ് രംഗത്തെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു അനുസ്മരണ യോഗം തനിമ സംഘടിപ്പിച്ചു.
തനിമ സീനിയർ ഹാർഡ് കോർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജു സഖറിയയുമായുള്ള അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് ബാബുജി ബത്തേരി സ്വാഗതം ആശംസിച്ചു. ഷാജി വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. രാജു സഖറിയാസിന്റെ തനിമയിലെ പ്രവർത്തങ്ങളെ ഓർക്കുകയും, തനിമയുടെ പേരിലുള്ള അനുശോചനം ജേക്കബ് വർഗീസ് തന്റെ ആധ്യക്ഷപ്രസംഗത്തിൽ അറിയിക്കുകയും ചെയ്തു.
ബിഇസി എക്സ്ചേഞ്ച് സിഇഒ മാത്യൂസ് വർഗീസ് , ചെസ്സിൽ രാമപുരം , ടോമി സിറിയക് , ബോബി ജോർജ് , മുരളി എസ്. പണിക്കർ , തോമസ് മാത്യു കടവിൽ , ജയൻ ഹൈടെക്ക് , ഹമീദ് കേളോത്ത്, കൃഷ്ണൻ കടലുണ്ടി, ഫിറോസ് ഹമീദ്, സിജോ കുര്യൻ , ജയേഷ് കുമാർ, റോയ് ആൻഡ്രൂസ്, സക്കീർ പുതുനഗരം തുടങ്ങിയ പ്രമുഖർ രാജു സഖറിയയുമായുള്ള ഓർമ്മകൾ പങ്കു വെക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഡി. കെ.ദിലീപ് അനുശോചന സമ്മേളനം ഏകോപിപ്പിക്കുകയും, ഹബീബുള്ള മുറ്റീച്ചൂർ യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.