ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ലോഗോ രക്ഷധികാരി കെ എസ് വർഗീസ് പ്രകാശനം ചെയ്തു. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്,റെജി കോരുത്, ഷിജു ഓതറ,അലക്സ് കാറ്റോട്, ശിവകുമാർ തിരുവല്ല, കെ ആർ സി റെജി ചാണ്ടി എന്നിവർ പ്രസംഗിച്ചു. സജി പൊടിയാടി, റെജി കെ തോമസ്, ജിനു ജോസ്, സുരേഷ് വർഗീസ്, ജിജി നൈനാൻ, സുജൻ ഇടപ്രാൽ,ജെറിൻ വര്ഗീസ്, ഷാജി എബ്രഹാം എന്നിവർ നേതൃത്വം നൽകി. സിൽവർ ജൂബിലിയോടാനുബന്ധിച്ചു തിരുവല്ലയിൽ ഗവൺമെൻ്റ് ആശുപത്രിയിലും പരിസര പ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വീൽ ചെയറുകളും,25 രോഗികൾക്ക് ഡയാലിസിസും അടക്കമുള്ള വിവിധ ചാരിറ്റി പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.





More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.